എംടി കലാമണ്ഡലം ചെയര്‍മാന്‍ സ്ഥാനം നിരസിച്ചു
തിരുവനന്തപുരം: കലാമണ്ഡലം ചെയര്‍മാന്‍ സ്ഥാനം നിരസിച്ചുകൊണ്ട് എം.ടി.വാസുദേവന്‍നായര്‍ സാംസ്കാരികമന്ത്രി ജി.കാര്‍ത്തികേയന് കത്ത് നല്‍കി.
കലാമണ്ഡലത്തിലെ വിവിധ സ്ഥാനങ്ങളില്‍ നിയമിക്കാന്‍ താന്‍ നല്‍കിയ പാനലില്‍ ഒരു സാഹിത്യകാരന്റെ പേര് സ്വീകാര്യമല്ലെന്ന് കാര്‍ത്തികേയന്‍ അറിയിച്ചതിനെ തുടര്‍ന്നാണ് എംടി ചെയര്‍മാന്‍ സ്ഥാനം നിരസിച്ചത്.
ചെയര്‍മാന്‍ സ്ഥാനം നിരസിച്ചുകൊണ്ട് എം.ടി. ആഗസ്ത് 23 വ്യാഴാഴ്ച സാംസ്കാരികമന്ത്രിയുടെ ഓഫീസിലേക്ക ്ഫാക്സ് സന്ദേശമയച്ചു.
വിവിധ സാംസ്കാരികസ്ഥാപനങ്ങളുടെ ചെയര്‍മാന്‍മാരായി നിയമിക്കപെട്ട മറ്റ് ചിലരും ഭാരവാഹികളുടെ നിയമനത്തെ കുറിച്ചുള്ള അഭിപ്രായവ്യത്യാസത്തെ തുടര്‍ന്ന് സ്ഥാനമൊഴിയാന്‍ സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ടെന്നാണ് അറിയുന്നത്.












Click it and Unblock the Notifications