സ്ഥാനം ഏറ്റെടുക്കാമെന്ന് എം.ടി.സമ്മതിച്ചിരുന്നു
തിരുവനന്തപുരം: കലാമണ്ഡലത്തിന്റെ ചെയര്‍മാന്‍ സ്ഥാനം ഏറ്റെടുക്കാമെന്ന് സമ്മതിച്ചിരുന്നതുകൊണ്ടാണ് എം.ടി. വാസുദേവന്‍നായരെ ആ സ്ഥാനത്ത് നിയമിച്ചതെന്ന് സാംസ്കാരിക വകുപ്പ് മന്ത്രി ജി.കാര്‍ത്തികേയന്‍ വ്യക്തമാക്കി.
എന്നാല്‍ ചില തിരക്കുകള്‍ കാരണം കലാമണ്ഡലം ചെയര്‍മാന്‍ സ്ഥാനം ഏറ്റെടുക്കാനാവില്ലെന്ന് ഇപ്പോള്‍ എം.ടി. അറിയിച്ചിരിക്കുകയാണ്. ഒരു സ്വകാര്യചാനലിന്റെ ചില ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുത്തതുകൊണ്ട് അടുത്ത മൂന്ന് വര്‍ഷത്തോളം അതിന്റെ പ്രവര്‍ത്തനത്തില്‍ വ്യാപൃതനാവേണ്ടതുണ്ടെന്നാണ് എം.ടി അറിയിച്ചിരിക്കുന്നത്.
അതേ സമയം സാംസ്കാരിക വകുപ്പിന്റെ എല്ലാ പ്രവര്‍ത്തനത്തിലും സഹകരണമുണ്ടാവുമെന്ന് എം.ടി. ഉറപ്പ് തന്നിട്ടുണ്ട്. ഇതില്‍ സര്‍ക്കാരിന് കൃതജ്ഞതയുണ്ടെന്ന് കാര്‍ത്തികേയന്‍ പറഞ്ഞു.












Click it and Unblock the Notifications