മുംബൈ മലയാളികളുടെ സംഗീത ആല്‍ബം
തിരുവനന്തപുരം: കേരളത്തിന് പുറത്ത് കഴിയുന്ന മലയാളികളെ കേരളവുമായി കൂടുതല്‍ അടുപ്പിക്കാന്‍ മുംബൈയിലെ മലയാളികളുടെ ശ്രമം.
ഇതിന്റെ ഭാഗമായി തമ്പുരാന്‍ പ്രൊഡക്ഷന്‍സ് എന്ന കമ്പനി മുംബൈ മലയാളികളുടെ സംഗീത ആല്‍ബം പുറത്തിറക്കുന്നു. ഒരു വല്ലം പൂവ് എന്ന സംഗീത ആല്‍ബത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത് പ്രേംകുമാറാണ്. ഭാസ് എം. കാവില്‍ സംഗീതവും ആലാപനവും നിര്‍വഹിച്ചിരിക്കുന്നു.
13 വയസുകാരി ചാന്ദിനി വിശ്വനാഥും ഒരു വല്ലം പൂവിന് വേണ്ടി പാടിയിട്ടുണ്ട്. ആല്‍ബത്തിന്റെ സംവിധാനം ശരത്ചന്ദ്രനും ഛായാഗ്രഹണം മുരളീകൃഷ്ണയും നിര്‍വഹിച്ചിരിക്കുന്നു.
കേരളത്തില്‍ ആധുനിക സംവിധാനങ്ങളോടു കൂടിയ തിയേറ്ററുകളും ഫിലിം ഇന്‍സ്റിറ്റ്യൂട്ടും സ്ഥാപിക്കാന്‍ തമ്പുരാന്‍ പ്രൊഡക്ഷന്‍സിന് പരിപാടിയുണ്ട്. വിനോദസഞ്ചാര മേഖലയിലും തമ്പുരാന്‍ പ്രൊഡക്ഷന്‍സ് മുതല്‍മുടക്കും. കമ്പനിയുടെ വരുമാനത്തിന്റെ ഒരു ഭാഗം ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്കായി ചെലവാക്കും.












Click it and Unblock the Notifications