സൂര്യയില്‍ ഡോക്യുമെന്ററികള്‍
തിരുവനന്തപുരം: ഓണരിപാടികളുടെ ഭാഗമായി സൂര്യാ ടിവി മഹാക്ഷേത്രങ്ങളിലൂടെ, തൃക്കാരയിലേക്ക് ഒരു യാത്ര എന്നീ ഡോക്യുമെന്ററികള്‍ സംപ്രേഷണം ചെയ്യും.
മഹാക്ഷേത്രങ്ങളിലൂടെ എന്ന ഡോക്യുമെന്ററിയില്‍ കേരളത്തിലെ ക്ഷേത്രങ്ങളുടെ പ്രത്യേകതകള്‍ അനാവരണം ചെയ്യുന്നു. ചതയം ദിവസമായ സപ്തംബര്‍ രണ്ട് ഞായറാഴ്ച രാവിലെ ഏഴ് മണിക്ക് സംപ്രേഷണം ചെയ്യുന്ന മഹാക്ഷേത്രങ്ങളിലൂടെ സംവിധാനം ചെയ്തിരിക്കുന്നത് എസ്. ശ്രീനിവാസാണ്.
തൃക്കാക്കരയുടെ ഗതകാല മഹിമയും ഇന്നത്തെ അവസ്ഥയുമെല്ലാം പ്രതിപാദിക്കുന്ന പരിപാടിയാണ് തൃക്കാക്കരയിലേക്ക് ഒരു യാത്ര. തെക്കേ ഇന്ത്യയിലെ 13 വൈഷ്ണവ ക്ഷേത്രങ്ങളില്‍ ഒന്ന് കൂടിയാണ് തൃക്കാക്കര വാമനമൂര്‍ത്തി ക്ഷേത്രം. ഇതിന്റെ സംവിധാനം എസ്. ശ്രീനിവാസാണ്. അവിട്ടം നാളായ സപ്തംബര്‍ ഒന്ന് ശനിയാഴ്ച രാവിലെ 6. 30ന് ഈ പരിപാടി സൂര്യാ സംപ്രേഷണം ചെയ്യും.












Click it and Unblock the Notifications