വി. പി. ശിവകുമാര്‍ സ്മാരക പുരസ്ക്കാരം സുഭാഷ്ചന്ദ്രന്
തിരുവനന്തപുരം: അന്തരിച്ച ചെറുകഥാകൃത്ത് വി. പി. ശിവകുമാറിന്റെ സ്മരണയ്ക്കായി കേളി സാംസ്ക്കാരിക സമിതി ഏര്‍പ്പെടുത്തിയ അവാര്‍ഡിന് ചെറുകഥാകൃത്ത് സുഭാഷ്ചന്ദ്രന്‍ അര്‍ഹനായി.
സുഭാഷിന്റെ മനുഷ്യന് ഒരാമുഖം എന്ന കൃതിക്കാണ് പുരസ്ക്കാരം ലഭിച്ചത്. എം. മുകുന്ദന്‍ അധ്യക്ഷനായുള്ള പുരസ്ക്കാര നിര്‍ണയ സമിതിയാണ് കൃതി തിരഞ്ഞെടുത്തത്. 5001 രൂപയും ശില്‍പ്പവുമാണ് പുരസ്ക്കാരമായി നല്‍കുന്നത്.
സപ്തംബര്‍ ഒന്ന് ശനിയാഴ്ച മാവേലിക്കരയില്‍ നടക്കുന്ന ചടങ്ങില്‍ വച്ച് സുഗതകുമാരി പുരസ്ക്കാരം സമ്മാനിക്കും. കേളിയുടെ ഈ വര്‍ഷത്തെ ഓണാഘോഷ പരിപാടികള്‍ മാവേലിക്കരയില്‍ വച്ച് നടത്തുമെന്നും സമിതി ഭാരവാഹികള്‍ ആഗസ്ത് 28 ചൊവാഴ്ച വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.












Click it and Unblock the Notifications