കേരള ചികിത്സാ ചരിത്രത്തെ കുറിച്ച് പുസ്തകം
തിരുവനന്തപുരം: കേരളത്തിന്റെ സമ്പന്നമായ ചികിത്സാ പാരമ്പര്യത്തെ കുറിച്ചും ചരിത്രത്തെ കുറിച്ചും പ്രതിപാദിക്കുന്ന പുസ്തകം തയാറായി.
കേരളത്തിലെ ചികിത്സാ ചരിത്രത്തെ കുറിച്ചുള്ള വ്യക്തമായ ഒരു രേഖ എന്നു പറയാവുന്ന ഈ ഗ്രന്ഥം തയാറാക്കിയിരിക്കുന്നത് വൈജ്ഞാനിക സാഹിത്യരംഗത്ത് ശ്രദ്ധേയനായ ഡോ. പി. വിനയചന്ദ്രനാണ്. 250ല്‍ അധികം പുറങ്ങളുള്ള ഈ പുസ്തകത്തില്‍ ആധുനിക വൈദ്യശാസ്ത്രത്തിന്റെ ആവിര്‍ഭാവം, ആധുനിക വൈദ്യം കേരളത്തില്‍, പ്രസവ ചികിത്സ തുടങ്ങി നിരവധി വിഷയങ്ങള്‍ പ്രതിപാദിച്ചിരിക്കുന്നു.
ഒരു തുള്ളി വെളിച്ചം, പ്രസൂതികാശാസ്ത്രത്തിലെ പ്രതിസന്ധികള്‍, ഡോ. കെ. എന്‍. പൈ, നിമിഷ കവി അഞ്ചല്‍ വേലുപ്പിള്ള, ഡോ. സി. ഒ. കരുണാകരന്‍-വ്യക്തിയും ജീവിതവും എന്നീ ഗ്രന്ഥങ്ങളുടെ രചയിതാവാണ് വിനയചന്ദ്രന്‍. തികച്ചും നൂതനമായ ഒരു വൈജ്ഞാനിക മേഖലയിലേക്ക് വെളിച്ചം വീശുവാന്‍ ഗ്രന്ഥകാരന്‍ നടത്തിയിരിക്കുന്ന ശ്രമം പ്രശംസാര്‍ഹമാണ്.
സപ്തംബര്‍ ആറ് വ്യാഴാഴ്ച തിരുവനന്തപുരത്ത് നടക്കുന്ന ചടങ്ങില്‍ ആരോഗ്യമന്ത്രി പി. ശങ്കരന്‍ കേരള സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. ബി. ഇക്ബാലിന് ഒരു പ്രതി നല്‍കിക്കൊണ്ട് പുസ്തകം പ്രകാശനം ചെയ്യും.












Click it and Unblock the Notifications