Get Updates
Get notified of breaking news, exclusive insights, and must-see stories!

ബഹ്റൈന്‍ കേരളീയ സമാജം പുരസ്കാരം എംടിക്ക്

തിരുവനന്തപുരം: സാഹിത്യത്തിലെ സമഗ്ര സംഭാവനകള്‍ക്ക് ബഹ്റൈന്‍ കേരളീയ സമാജം ഏര്‍പ്പെടുത്തിയ സാഹിത്യ പുരസ്കാരം ഇക്കൊല്ലം എം. ടി. വാസുദേവന്‍ നായര്‍ക്ക് നല്‍കും.

25, 000 രൂപയും ശില്‍പവും പ്രശസ്തിപത്രവും അടങ്ങിയതാണ് പുരസ്കാരമെന്ന് സമാജം ഭാരവാഹികളായ പി. വി. രാധാകൃഷ്ണനും സുരേഷ് ഗീവര്‍ഗീസും സപ്തംബര്‍ നാല് ചൊവാഴ്ച നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. സുഗതകുമാരി അധ്യക്ഷയും എം. മുകുന്ദന്‍, നരേന്ദ്രപ്രസാദ് എന്നിവര്‍ അംഗങ്ങളുമായ പുരസ്കാര നിര്‍ണയ സമിതിയാണ് എംടിയെ തിരഞ്ഞെടുത്തത്.

കഴിഞ്ഞ വര്‍ഷം എം. മുകുന്ദനായിരുന്നു അവാര്‍ഡ്. എംടിയുമായി ആലോചിച്ച ശേഷം പുരസ്കാരം സമ്മാനിക്കുന്നതിനുള്ള തീയതി നിശ്ചയിക്കും. ബഹ്റൈനില്‍ വച്ചായിരിക്കും പുരസ്കാരം സമ്മാനിക്കുകയെന്ന് ഭാരവാഹികള്‍ പറഞ്ഞു.

കഴിഞ്ഞ അരനൂറ്റാണ്ടായി മലയാള കഥാസാഹിത്യത്തിന് അനുപമചൈതന്യം പകര്‍ന്നു പോരുന്ന എഴുത്തുകാരനാണ് എംടി എന്ന് സമിതി വിലയിരുത്തി. ഏകാകിയുടെ ആത്മഭാവങ്ങളെയും സമൂഹത്തിന്റെ ഉള്‍ത്തുടിപ്പുകളെയും സമന്വയിപ്പിച്ചുകൊണ്ട് അദ്ദേഹം എഴുതിയ നോവലുകളും ചെറുകഥകളും മലയാളത്തിന് വരപ്രസാദമാണ്്. പ്രവണതകള്‍ക്കും പ്രസ്ഥാനങ്ങള്‍ക്കും മുകളില്‍ തന്റെ സ്വത്വശുദ്ധി കാത്തു സൂക്ഷിക്കുന്നവയാണ് അദ്ദേഹത്തിന്റെ രചനകള്‍ എന്നും സമിതി അഭിപ്രായപ്പെട്ടു.

ബഹ്റൈനിലെ 80,000ത്തോളം വരുന്ന മലയാളികളെ പ്രതിനിധീകരിക്കുന്ന സംഘടനയാണ് ബഹ്റൈന്‍ കേരളീയ സമാജം. 1947ല്‍ രൂപീകൃതമായ സമാജം ബഹ്റൈനിലെ കലാസാംസ്കാരിക പ്രവര്‍ത്തനങ്ങള്‍ക്ക് സാര്‍ത്ഥകമായ നേതൃത്വം നല്‍കിവരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+