Get Updates
Get notified of breaking news, exclusive insights, and must-see stories!

പ്രണയവും വിരഹവും നിറഞ്ഞ സമ്മാനം

കരളിന്‍ ചിമിഴില്‍ കാത്തുവച്ച അനുരാഗവും നൊമ്പരപ്പെടുത്തുന്ന വിരഹവും മറക്കാനാവാത്ത ചാരുതയോടെ സംഗമിക്കുന്ന സംഗീത ആല്‍ബമാണ് ദി ഗിഫ്റ്റ് .

മലയാളത്തില്‍ സംഗീത ആല്‍ബം എന്ന സങ്കല്‍പ്പം ആദ്യമായി അവതരിപ്പിച്ച് ജനശ്രദ്ധ നേടിയ തനു ബാലക്കാണ് ഗിഫ്റ്റിന്റെയും സംവിധായകന്‍. സൂര്യാ ടിവിക്ക് വേണ്ടി തനു സംവിധാനം ചെയ്തിരിക്കുന്ന ഈ ആല്‍ബം ചിത്രീകരണത്തിന്റെ കാര്യത്തില്‍ ഏതൊരു മികച്ച മറുനാടന്‍ ആല്‍ബത്തോടും കിടപിടിക്കുന്നു.

കഴിഞ്ഞ വര്‍ഷം ഓണത്തിന് ബാലഭാസ്ക്കറിന്റെ ആല്‍ബം ചിത്രീകരിച്ചതോടെ സൂര്യ ടിവി മലയാള സംഗീത ആല്‍ബത്തിന്റെ രംഗത്ത് പുത്തന്‍ തരംഗം സൃഷ്ടിക്കുകയായിരുന്നു. ഇക്കുറി ജാസി, രാജേഷ്, ഫെമിന്‍ എന്നീ മൂന്ന് പുതിയ സംഗീതജ്ഞരെയാണ് ഗിഫ്റ്റിലൂടെ സൂര്യാ ടിവി അവതരിപ്പിക്കുന്നത്.

ബാംഗ്ലൂരിലും കേരളത്തിന്റെ വിവിധ ഭാഗങ്ങളിലുമായി ചിത്രീകരിച്ചിരിക്കുന്ന ഗിഫ്റ്റിന്റെ മനോഹാരിത വൈവിധ്യമാര്‍ന്ന ഷോട്ടുകളിലും നൂതനമായ ചിത്രസംയോജനത്തിലുമാണ്. നിറങ്ങളുടെ സമ്പന്നത മുഴുവനും റോഷന്റെ ക്യാമറ ഒപ്പിയെടുത്തിരിക്കുന്നു. ചന്ദ്രശേഖര്‍. വി. നായരാണ് എഡിറ്റിംഗ് നിര്‍വഹിച്ചിരിക്കുന്നത്. എംടിവി ആല്‍ബങ്ങളുടെ വികൃതമായ അനുകരണങ്ങളില്‍ നിന്നും വളരെ യേറെ മുക്തനാവാന്‍ തനുവിന് കഴിഞ്ഞിട്ടുണ്ട്.

കരളിന്‍ ചിമിഴില്‍....എന്ന് തുടങ്ങുന്ന ഗാനം രാജേഷ് വിജയരാജ് സംഗീതം നല്‍കി ആലപിച്ചിരിക്കുന്നു. യുവത്വത്തിന്റെ തുടിപ്പുകള്‍ ത്രസിച്ചുനില്‍ക്കുന്ന ഈണമോടെ, മോദമോടെ....എന്ന ഗാനം ഷൈന്‍, വിപിന്‍, ഫെമിന്‍ എന്നിവര്‍ ചേര്‍ന്നാണ് പാടിയിട്ടുള്ളത്. ജാസിയുടെ സൂനാ സൂനാ എന്ന ഗാനവും ശ്രദ്ധേയമാണ്. ജാസിയും രാജേഷ് വിജയരാജും ചേര്‍ന്നാണ് ഗാനരചന നിര്‍വഹിച്ചിരിക്കുന്നത്. നീനാ ചെറിയാന്‍, നസീര്‍, രാജേഷ്, ജാസി എന്നിവര്‍ ഗാനരംഗങ്ങളില്‍ പ്രത്യക്ഷപ്പെടുന്നു.

സപ്തംബര്‍ 10 തിങ്കളാഴ്ച രാവിലെ ഒമ്പത് മണിക്ക് ദി ഗിഫ്റ്റ് സൂര്യാ ടിവി സംപ്രേഷണം ചെയ്യുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+