കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

റഹ്മാനും മൈക്കല്‍ ജാക്സണും ഒന്നിക്കുന്നു

  • By Staff
Google Oneindia Malayalam News

മുംബൈ: ഇന്ത്യന്‍സംഗീത പ്രേമികള്‍ക്ക് അഭിമാനിക്കാവുന്ന അപൂര്‍വസംഗമത്തിന് വഴിയൊരുങ്ങുന്നു. ഇന്ത്യന്‍ചലച്ചിത്രസംഗീതരംഗത്തെ താരമായ എ.ആര്‍.റഹ്മാനും ലോകപ്രശസ്ത പോപ്പ് ഗായകന്‍ മൈക്കല്‍ ജാക്സണും ഒരുമിച്ച് പാടുന്ന ആല്‍ബം ഈ വര്‍ഷം അവസാനത്തില്‍ പുറത്തിറങ്ങാന്‍ ഒരുങ്ങുകയാണ്.

ഏകം സത്യം എന്നാണ് ആല്‍ബത്തിന് പേരിട്ടിരിക്കുന്നത്. എ.ആര്‍.റഹ്മാന്‍ തന്നെയാണ് ആല്‍ബത്തിന്റെ സംഗീതസംവിധനം ചെയ്തിരിക്കുന്നത്.

ആല്‍ബത്തിലെ വരികളില്‍ ഇംഗ്ലീഷും സംസ്കൃതവുമുണ്ട്. ഇംഗ്ലീഷ് വരികള്‍ ജാക്സണ്‍ പാടുമ്പോള്‍ സംസ്കൃതത്തിലെ വരികള്‍ പാടുന്നത് റഹ്മാനാണ്. ജാക്സണ്‍ പുറത്തിറക്കുന്ന ഇന്‍വിസിബിള്‍ എന്ന ആല്‍ബത്തിലും ഇത് ഉള്‍പ്പെടുത്തിയിട്ടുണ്ട്.

സംസ്കൃതത്തിലുള്ള കവിത എ.ആര്‍.പാര്‍ഥസാരഥിയും ഇംഗ്ലീഷ് കവിത കവിതാ മുര്‍ഭരവുമാണ് എഴുതിയിരിക്കുന്നത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X