സാഫല്യത്തിന്റെ നിറവില്‍ ജയഭാരതി
ഉഡുപ്പി: ഒമ്പത് അമ്പലങ്ങളില്‍ സൗജന്യ നൃത്ത പരിപാടി നടത്തുക എന്ന ആഗ്രഹം സഫലീകരിച്ച തൃപ്തിയിലാണ് ചലച്ചിത്രനടി ജയഭാരതി. ശ്രീകൃഷ്ണജയന്തി ദിനത്തില്‍ ഉഡുപ്പിയിലെ ശ്രീകൃഷ്ണമഠത്തിലെ രാജംഗന ഓഡിറ്റോറിയത്തില്‍ നൃത്തം അവതരിപ്പിച്ചതോടെയാണ് ജയഭാരതി തന്റെ പ്രാര്‍ഥന സഫലീകരിച്ചത്.
ഗുരുവായൂര്‍, ചിദംബരം, ആറ്റുകാല്‍, തിരുനക്കര തുടങ്ങിയ ക്ഷേത്രങ്ങളില്‍ നേരത്തെ ജയഭാരതി നൃത്തപരിപാടി നടത്തിയിരുന്നു.
വഴുവൂര്‍ രാമജയപിള്ളയുടെ കീഴില്‍ നൃത്തം അഭ്യസിച്ച ജയഭാരതി വിവിധ പൊതുപരിപാടികളില്‍ നൃത്തം അവതരിപ്പിച്ചിട്ടുണ്ട്.
സിനിമയില്‍ നിന്നും ടിവി സീരിയലില്‍ നിന്നും തനിക്ക് നിരവധി അവസര വാഗ്ദാനങ്ങളുണ്ടെങ്കിലും താന്‍ നൃത്തത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയാണെന്ന് ജയഭാരതി പറഞ്ഞു.












Click it and Unblock the Notifications