മോഹന്‍ലാല്‍ കുട്ടികള്‍ക്കായുള്ള സീരിയല്‍ നിര്‍മിക്കുന്നു
തിരുവനന്തപുരം: മോഹന്‍ലാലിന്റെ വിഷ്വല്‍ മാജിക് പ്രൈവറ്റ് ലിമിറ്റഡും ഏഷ്യാനെറ്റ് കമ്യൂണിക്കേഷന്‍സും സംയുക്തമായി കുട്ടികള്‍ക്കായുള്ള ടെലിവിഷന്‍ സീരിയലുകള്‍ നിര്‍മിക്കുന്നു. കൊട്ടാരത്തില്‍ ശങ്കുണ്ണിയുടെ പ്രശസ്തമായ ഐതിഹ്യമാലയെ ആധാരമാക്കിയാണ് സീരിയല്‍ നിര്‍മിക്കുന്നത്.
ഐതിഹ്യമാലയിലെ തിരഞ്ഞെടുത്ത ചില കഥകള്‍ക്ക് അഞ്ച് എപ്പിസോഡുകള്‍ വീതമായി സീരിയല്‍ ആവിഷ്കാരം നല്‍കാനാണ് ഒരുങ്ങുന്നത്. ഓരോ കഥയുടെയും സംവിധാനം നിര്‍വഹിക്കുന്നത് വ്യത്യസ്ത സംവിധായകരായിരിക്കും.
മോഹന്‍ലാലും ഏഷ്യാനെറ്റ് കമ്യൂണിക്കേഷന്‍സ് ചെയര്‍മാന്‍ പി.മാധവനുമാണ് വാര്‍ത്താ സമ്മേളനത്തില്‍ ഇക്കാര്യം അറിയിച്ചത്. കുട്ടികള്‍ക്കായി ചിത്രം നിര്‍മിക്കുന്നത് തന്റെ ദീര്‍ഘകാലമായുള്ള ആഗ്രഹമാണെന്ന് മോഹന്‍ലാല്‍ പറഞ്ഞു. കുട്ടികളെ ഏറെആകര്‍ഷിക്കുന്ന ധാരാളം നാടന്‍-ക്ലാസിക്കല്‍ കഥകള്‍ നമുക്ക് പരമ്പരാഗതമായുണ്ട്. ഇവയില്‍ ഭൂരിഭാഗവും ദൃശ്യമാധ്യമങ്ങള്‍ക്ക് വിഷയമായിട്ടില്ലെന്ന് മോഹന്‍ലാല്‍ ചൂണ്ടിക്കാട്ടി.
സീരിയലുകള്‍ മലയാളത്തിന് പുറമെ മറ്റ് നാല് ദക്ഷിണേന്ത്യന്‍ ഭാഷകളിലും നിര്‍മിക്കും. ഇതിനായുള്ള ഗവേഷക സംഘത്തിന് പ്രമുഖ നാടകകൃത്തും കവിയുമായ കാവാലം നാരായണപ്പണിക്കര്‍ നിര്‍ദേശങ്ങള്‍ നല്‍കും.
മോഹന്‍ലാല്‍ പ്രധാന റോളില്‍ അഭിനയിക്കുന്ന കുട്ടികള്‍ക്കായുള്ള ഒരു ചിത്രവും നിര്‍മിക്കാനും മോഹന്‍ലാല്‍ അഭിനയിച്ച കര്‍ണഭാരം എന്ന നാടകം ഡിജിറ്റല്‍ വീഡീയോ ഡിസ്കില്‍ പുറത്തിറക്കാനും ആലോചിക്കുന്നുണ്ട്.
ഇന്റര്‍നെറ്റ് മേഖലയിലുള്ള സംരംഭങ്ങളെ മുന്‍നിര്‍ത്തി നംടിവി.കോമു.മായി ചര്‍ച്ചകള്‍ നടത്തിവരികയാണ്.












Click it and Unblock the Notifications