പ്രബോധചന്ദ്രന്‍ നായര്‍ കലാമണ്ഡലം ചെയര്‍മാന്‍
തിരുവനന്തപുരം: ഡോ. വി. ആര്‍. പ്രബോധചന്ദ്രന്‍ നായരെ കലാമണ്ഡലം ചെയര്‍മാനായി നിയമിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു.
നാടന്‍ കലാ അക്കാദമി ചെയര്‍മാനായി ഡോ. എന്‍. വി. വിഷ്ണുനമ്പൂതിരിയെ നിയമിക്കാനും തീരുമാനിച്ചതായി സാംസ്ക്കാരിക മന്ത്രി ജി. കാര്‍ത്തികേയന്‍ സപ്തംബര്‍ 19 ബുധനാഴ്ച അറിയിച്ചു. കലാമണ്ഡലം ചെയര്‍മാനായി എം. ടി. വാസുദേവന്‍ നായരെ നിയമിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചെങ്കിലും എംടി സ്ഥാനം ഏറ്റെടുത്തിരുന്നില്ല.
എംടിക്ക് സര്‍ക്കാരുമായി അഭിപ്രായവ്യത്യാസമൊന്നും ഇല്ലെന്ന് കാര്‍ത്തികേയന്‍ വ്യക്തമാക്കി. കേരള സര്‍വകലാശാലയിലെ ഭാഷാശാസ്ത്രം വകുപ്പ് തലവനായിരുന്നു പ്രബോധചന്ദ്രന്‍ നായര്‍. അറിയപ്പെടുന്ന നാടന്‍ കലാ ഗവേഷകനാണ് വിഷ്ണുനമ്പൂതിരി.












Click it and Unblock the Notifications