വിശ്വകലാസംഗമം ഡിസംബര്‍ മൂന്നിന്
കൊച്ചി: ഇടപ്പള്ളി ചങ്ങമ്പുഴ സാംസ്കാരിക കേന്ദ്രവും കേരള കലാപീഠവും സംയുക്തമായി നടത്തുന്ന വിശ്വകലാ സംഗമം ഡിസംബര്‍ ഡിസംബര്‍ മൂന്നിന് ആരംഭിക്കും.
രണ്ട് ഭാഗങ്ങളായാണ് സംഗമം നടക്കുന്നത്. ഡിസംബര്‍ മൂന്നിന് ആരംഭിക്കുന്ന ആദ്യഭാഗം 23ന് സമാപിക്കും. സംഗമത്തിന്റെ രണ്ടാം ഭാഗം ഫെബ്രുവരിയിലായിരിക്കും.
ഫിന്‍ലാന്റ്, കാനഡ, ജര്‍മനി, ജപ്പാന്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള കലാകാരന്മാര്‍ സംഗമത്തില്‍ പങ്കെടുക്കുമെന്ന് സംഗമം സംഘാടകസമിതി ജനറല്‍ കണ്‍വീനര്‍ കെ.ബാലചന്ദ്രന്‍ അറിയിച്ചു.
കഥകളി, ഓട്ടംതുള്ളല്‍, തെയ്യം, കൂത്ത്, കളരിപ്പയറ്റ്, നാടകം, സംഗീതം തുടങ്ങിയ വിവിധ കലാമേഖലകളില്‍ നിന്നുള്ള പരിപാടികള്‍ സംഗമത്തിന്റെ സവിശേഷതയായിരിക്കും.
തമിഴ്, കന്നട, തെലുങ്ക്, പഞ്ചാബി, ബംഗാളി, ഗുജറാത്തി എന്നീ ഭാഷകളിലുള്ള കലാപരിപാടികളും സംഗമത്തില്‍ അവതരിപ്പിക്കും.












Click it and Unblock the Notifications