വെങ്കബോയ്സിന്റെ പോപ്പ് ഷോ നിരോധിച്ചു
ഹൈദരാബാദ്: അശ്ലീലപ്രദര്‍ശനം നടത്തുന്നു എന്ന പേരില്‍ അന്തര്‍ദേശീയ പോപ്പ് സംഘമായ വെങ്കബോയ്സ് ഷോ നടത്തുന്നത് ആന്ധ്രാപ്രദേശ് സര്‍ക്കാര്‍ നിരോധിച്ചു. സപ്തംബര്‍ 25 ചൊവാഴ്ച ഹൈദരാബാദില്‍ നടത്താനിരുന്ന പോപ്പ് ഷോയാണ് സര്‍ക്കാര്‍ നിരോധിച്ചത്.
വിനോദത്തിന്റെ പേരില്‍ അശ്ലീലത കാണിക്കുന്ന പ്രദര്‍ശനമാണ് വെങ്കബോയ്സിന്റേതെന്ന് ചില സംഘടനകള്‍ ആരോപിച്ചതിനെ തുടര്‍ന്നാണ് സര്‍ക്കാര്‍ ഷോ നിരോധിക്കാന്‍ തീരുമാനിച്ചത്.
ബിജെപി, എസ്ഐഒ തുടങ്ങിയ സംഘടനകളാണ് ഷോ സാംസ്കാരിക മലിനീകരണം സൃഷ്ടിക്കുന്നതാണെന്ന് ആരോപിച്ചത്.
നേരത്തെ അഹമ്മദാബാദ്, ചണ്ഡീഗഡ്, ലക്നോ, കൊല്‍ക്കത്ത എന്നീ സ്ഥലങ്ങളില്‍ ഷോ നടത്തിയിരുന്നു.












Click it and Unblock the Notifications