Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വദേശാഭിമാനി പുരസ്ക്കാരം വൈക്കത്തിന്

തിരുവനന്തപുരം: ഇത്തവണത്തെ സ്വദേശാഭിമാനി പുരസ്ക്കാരം വൈക്കം ചന്ദ്രശേഖരന്‍ നായര്‍ അര്‍ഹനായി.

പത്രപ്രവര്‍ത്തനരംഗത്തും സാഹിത്യ സാംസ്ക്കാരിക സാമൂഹ്യ മണ്ഡലങ്ങളിലും വൈക്കം നല്‍കിയ മഹത്തായ സംഭാവനകള്‍ കണക്കിലെടുത്താണ് അദ്ദേഹത്തിന് പുരസ്ക്കാരം നല്‍കുവാന്‍ തീരുമാനിച്ചതെന്ന് സ്വദേശാഭിമാനി സ്മാരക സമിതി പ്രസിഡന്റ് ഉമ്മന്‍ചാണ്ടി സപ്തംബര്‍ 25 ചൊവാഴ്ച വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.25, 000 രൂപയും പ്രശസ്തി പത്രവും ശില്‍പ്പവും അടങ്ങുന്ന പുരസ്ക്കാരം ഒക്ടോബറില്‍ തിരുവനന്തപുരത്ത് വച്ച് നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി എ. കെ. ആന്റണി സമ്മാനിക്കും. സ്വദേശാഭിമാനി സ്മാരകസമിതി വൈസ് പ്രസിഡന്റ് മന്ത്രി എം. എം. ഹസന്‍, ബി. സുഗതകുമാരി, ഡോ. ജോര്‍ജ്ജ് ഓണക്കൂര്‍, പ്രൊഫ. കെ. ജി. പത്മനാഭന്‍ നായര്‍, മുന്‍ പ്രസ് ക്ലബ് പ്രസിഡന്റ് എസ്. സുരേഷ് എന്നിവര്‍ അംഗങ്ങളായുള്ള സമിതിയാണ് വൈക്കത്തെ പുരസ്ക്കാരത്തിനായി തിരഞ്ഞെടുത്തത്.

സ്വദേശാഭിമാനി സ്മാരക സമിതിയുടെ പത്രപ്രവര്‍ത്തക പുരസ്ക്കാരത്തിന്് മലയാള മനോരമ കോഴിക്കോട് യൂണിറ്റിലെ സെബാസ്റ്യന്‍ ജോസഫ് അര്‍ഹനായതായും ഉമ്മന്‍ചാണ്ടി അറിയിച്ചു. 2000 ഫിബ്രവരി ആറ് മുതല്‍ 11 വരെ മനോരമയില്‍ പ്രസിദ്ധീകരിച്ച സ്വാശ്രയം സിന്ദാബാദ് എന്ന പരമ്പരയാണ് സെബാസ്റ്യനെ പുരസ്ക്കാരത്തിന് അര്‍ഹനാക്കിയത്. 10, 000 രൂപയും ശില്‍പ്പവും പ്രശംസാ പത്രവും ശില്‍പവും ആണ് പുരസ്ക്കാരം.

സ്വദേശാഭിമാനി സ്മാരക സമിതിയുടെ വാര്‍ത്താ ഫോട്ടോഗ്രാഫി പുരസ്ക്കാരത്തിന്് മലയാള മനോരമ കോഴിക്കോട് യൂണിറ്റിലെ ലീന്‍ തോബിയാസ് അര്‍ഹനായതായും ഉമ്മന്‍ചാണ്ടി അറിയിച്ചു. 1999 ജൂണ്‍ ഏഴിന് മനോരമയില്‍ പ്രസിദ്ധീകരിച്ച പുത്രവിയോഗഭാരം എന്ന ഫോട്ടോയാണ് ലീനിന് പുരസ്ക്കാരം നേടിക്കൊടുത്തത്. 10, 000 രൂപയും പ്രശംസാപത്രവും ശില്‍പ്പവും അടങ്ങുന്നതാണ് പുരസ്ക്കാരം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+