Get Updates
Get notified of breaking news, exclusive insights, and must-see stories!

ഒരു യോഗിയുടെ ആത്മകഥ പ്രകാശനം ചെയ്തു

തിരുവനന്തപുരം: ശ്രീ ശ്രീ പരമഹംസ യോഗാനന്ദന്റെ വിശ്വവിഖ്യാതമായ ഓട്ടോ ബയോഗ്രാഫി ഓഫ് എ യോഗി എന്ന ആധ്യാത്മിക-സാഹിത്യ കൃതിയുടെ മലയാള വിവര്‍ത്തനം പ്രകാശനം ചെയ്തു.

ഒരു യോഗിയുടെ ആത്മകഥ സപ്തംബര്‍ 29 ശനിയാഴ്ച തിരുവിതാംകൂര്‍ ഇളയരാജാവ് ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡ വര്‍മ്മ ഡോ. ജി. ബാലമോഹന്‍ തമ്പിക്ക് നല്‍കിക്കൊണ്ട് പ്രകാശനം ചെയ്തു. ഉയര്‍ന്ന വില്‍പ്പനയുള്ള പുസ്തകങ്ങളുടെ കൂട്ടത്തില്‍ വളരെ നാളുകളായി ഇടംപിടിച്ചിട്ടുള്ള പുസ്തകമാണ് ഒരു യോഗിയുടെ ആത്മകഥ .

മനസമാധാനവും ശാന്തിയും തേടി അലയുന്ന ആധുനിക മനുഷ്യന് ഒരാശ്വാസമായിരുന്നു പരമഹംസ യോഗാനന്ദന്റെ ഒരു യോഗിയുടെ ആത്മകഥ. ദൈവമെവിടെ എന്ന ചോദ്യത്തിന് ഒരു ഉത്തരമായി ലക്ഷക്കണക്കിന് വായനക്കാര്‍ സ്വീകരിച്ച ഈ പുസ്തകം ഇതുവരെ 20 ഭാഷകളില്‍ വിവര്‍ത്തനം ചെയ്യപ്പെട്ടുകഴിഞ്ഞു.

സാധാരണക്കാരന്‍ ഉപയോഗിക്കുന്ന ഭാഷയിലാണ് പരമഹംസ യോഗാനന്ദന്‍ ആരാധകരോട് സംവദിച്ചത്. എന്തിനോ വേണ്ടി മനുഷ്യന്‍ തിരഞ്ഞുകൊണ്ടിരിക്കുന്നു. അത് അവന് ഒരിക്കലും അവസാനിക്കാത്ത ആനന്ദ നിര്‍വൃതി നല്‍കുമെന്ന് അവന്‍ കരുതി. ദൈവത്തെ തേടുകയും കണ്ടെത്തുകയും ചെയ്തവന്‍ മനസിലാക്കി, ആ എന്തോ ഒന്ന് അവന്‍ തന്നെയാണെന്ന്.....യോഗയെ കുറിച്ചും ദൈവത്തെ കുറിച്ചും മതങ്ങളെ കുറിച്ചുമെല്ലാം ഒരു സാധാരണക്കാരന് മനസിലാക്കാവുന്ന രീതിയില്‍ ഈ പുസ്തകത്തില്‍ പ്രതിപാദിക്കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+