സക്കറിയയുടെ നോവല്‍ ജാനു പ്രകാശനം ചെയ്യും
തിരുവനന്തപുരം: ഗാന്ധിജിയെ കുറിച്ചുള്ള സക്കറിയയുടെ നോവല്‍ ഇതാണെന്റെ പേര് ഗാന്ധിജയന്തി ദിനത്തില്‍ പ്രകാശനം നടത്തും. ആദിവാസി നേതാവ് സി.കെ.ജാനു കവി ബാലചന്ദ്രന്‍ ചുള്ളിക്കാടിന് നല്‍കിയാണ് നോവല്‍ പ്രകാശിപ്പിക്കുന്നത്.
ഗാന്ധിജിയെ കുറിച്ച് നാഥുറാം വിനായക ഗോഡ്സെ നടത്തുന്ന സ്വഗതാഖ്യാനമാണ് നോവലിന്റെ പ്രമേയം. തിരുവനന്തപുരത്തെ ഡിസി ബുക്സ്ഷോറൂമില്‍ വെച്ചാണ് പ്രകാശനച്ചടങ്ങ്.
ചടങ്ങില്‍ സുഗതകുമാരി അധ്യക്ഷത വഹിക്കും. നോവലിനെ കുറിച്ച് ബി.രാജീവന്‍ പ്രഭാഷണം നടത്തും. സക്കറിയ മറുപടി പറയും.












Click it and Unblock the Notifications