ഗാന്ധി ശതാബ്ദി ഗാനങ്ങളുടെ കസെറ്റ് പുറത്തിറക്കി
തിരുവനന്തപുരം: ഗാന്ധി ശതാബ്ദി കാലത്ത് പ്രശസ്ത ഗായകരും ഗാനരചയിതാക്കളും സംഗീത സംവിധായകരും ചേര്‍ന്നൊരുക്കിയ ഗാനങ്ങളുടെ കാസറ്റ് ഗാന്ധിജയന്തിദിനമായ ഒക്ടോബര്‍ രണ്ട് ചൊവാഴ്ച പുറത്തിറക്കി.
അപൂര്‍വമായ ഈ ഗാനങ്ങള്‍ ഇതുവരെ എല്‍പി റിക്കാഡിലാണ് ആലേഖനം ചെയ്തിരുന്നത്. തിരുവനന്തപുരത്ത് നടന്ന ചടങ്ങില്‍ സാംസ്ക്കാരിക മന്ത്രി ജി. കാര്‍ത്തികേയന്‍ കസെറ്റ് യേശുദാസിന് നല്‍കിക്കൊണ്ട് പുറത്തിറക്കി. കേരള ഗാന്ധിസ്മാരക നിധിയാണ് പുനപ്രകാശനം സംഘടിപ്പിച്ചത്.
യേശുദാസ്, എസ്. ജാനകി, പി. സുശീല, എം. ബി. ശ്രീനിവാസന്‍, കെ. പി. ഉദയഭാനു, മാധുരി, എം. ജി. രാധാകൃഷ്ണന്‍, മോഹനചന്ദ്രന്‍ എന്നിവരാണ് ഗാന്ധിശതാബ്ദി ഗാനങ്ങള്‍ പാടിയിരിക്കുന്നത്. ഒ. എന്‍. വി. കുറുപ്പ്, തിരുനല്ലൂര്‍ കരുണാകരന്‍, ശ്രീകുമാരന്‍ തമ്പി, പി. ഗംഗാധരന്‍ നായര്‍ എന്നിവര്‍ രചിച്ച ഗാനങ്ങള്‍ക്ക് ദക്ഷിണാമൂര്‍ത്തി, ജി. ദേവരാജന്‍, എം. ബി. ശ്രീനിവാസന്‍, കെ. പി. ഉദയഭാനു, എം. ജി. രാധാകൃഷ്ണന്‍ എന്നിവര്‍ സംഗീതം പകര്‍ന്നിരിക്കുന്നു.












Click it and Unblock the Notifications