എന്‍. മോഹനനെ അനുസ്മരിക്കുന്നു
തിരുവനന്തപുരം: അന്തരിച്ച കഥാകൃത്ത് എന്‍. മോഹനന്റെ രണ്ടാം ചരമവാര്‍ഷിക ദിനാചരണങ്ങള്‍ അദ്ദേഹത്തെ കുറിച്ചുള്ള ഓര്‍മ്മകളാല്‍ സമ്പന്നമാകും.
കാവ്യാത്മകമായ കഥകളിലൂടെ കഥാസ്നേഹികളുടെ ഹൃദയങ്ങളില്‍ കയറിയിരുന്ന എന്‍. മോഹനന്‍ വിടപറഞ്ഞിട്ട ് രണ്ട് വര്‍ഷം തികയുന്ന ഒക്ടോബര്‍ മൂന്ന് ബുധനാഴ്ച കഥായാമം, മോഹനന്‍ സ്മാരകപ്രഭാഷണം തുടങ്ങിയ ചടങ്ങുകളോടെ സ്മൃതി ആചരിക്കുന്നു. എന്‍. മോഹനന്റെ വിധവ ഭാമാ മോഹനന്‍ ദീപം കൊളുത്തി ചടങ്ങുകള്‍ക്ക് തുടക്കം കുറിക്കും. അദ്ദേഹം 1960ല്‍ രചിച്ച നിന്റെ കഥ (എന്റെയും) എന്ന കഥയുടെ പുനര്‍വായന റോസ്മേരി, ആശാകൃഷ്ണന്‍, നാരായണന്‍ എന്നിവര്‍ നിര്‍വഹിക്കും.
സാംസ്ക്കാരിക മന്ത്രി ജി. കാര്‍ത്തികേയന്‍, ഒ. എന്‍. വി. കുറുപ്പ്, സുഗതകുമാരി, കണിയാപുരം രാമചന്ദ്രന്‍, ജോര്‍ജ്ജ് ഓണക്കൂര്‍, ഹരികുമാര്‍, ഭാസുരചന്ദ്രന്‍, തോപ്പില്‍ മുഹമ്മദ് മീരാന്‍, ജി. രാജ്മോഹന്‍, വി. ആര്‍. വേണുഗോപാല്‍ എന്നിവര്‍ പങ്കെടുക്കും.
അഖിലേന്ത്യാ വിദ്യാര്‍ത്ഥി ഫെഡറേഷന്‍ (എഐഎസ്എഫ്) മികച്ച കോളേജ് ക്യാമ്പസ് കഥയ്ക്ക് നല്‍കുന്ന എന്‍. മോഹനന്‍ സ്മാരക പുരസ്ക്കാരം ജി. ഷിബുമോന്‍ എന്ന വിദ്യാര്‍ത്ഥിക്ക് ഒക്ടോബര്‍ അഞ്ച് വെള്ളിയാഴ്ച സമ്മാനിക്കും. രാധ: ഒരിക്കലും മറക്കാനാവാത്ത മുഖങ്ങള്‍ക്ക് എന്ന കഥയാണ് സമ്മാനാര്‍ഹമായത്.
വെളിയം ഭാര്‍ഗവന്‍, ഒ. എന്‍. വി. കുറുപ്പ്, കെ. വി. സുരേന്ദ്രനാഥ്, കണിയാപുരം രാമചന്ദ്രന്‍, ഇ. വി. ശ്രീധരന്‍, കുരീപ്പുഴ ശ്രീകുമാര്‍ തുടങ്ങിയവര്‍ അനുസ്മരണപ്രഭാഷണങ്ങള്‍ നടത്തും.












Click it and Unblock the Notifications