വയലാര്‍ അവാര്‍ഡ് ടി.പത്മനാഭന്
തിരുവനന്തപുരം: ഈ വര്‍ഷത്തെ വയലാര്‍ രാമവര്‍മ പുരസ്കാരം കഥാകൃത്ത് ടി.പത്മനാഭന്. പത്മനാഭന്റെ പുഴ കടന്ന് മരങ്ങളുടെ ഇടയിലേക്ക് എന്ന കഥാസമാഹാരമാണ് അദ്ദേഹത്തിന് അവാര്‍ഡ് നേടിക്കൊടുത്തത്.
25,000 രൂപയും കാനായി കുഞ്ഞിരാമന്‍ രൂപകല്പന ചെയ്ത ശില്പവുമാണ് അവാര്‍ഡ്. വയലാര്‍ സ്മാരക ട്രസ്റ് ചെയര്‍മാന്‍ പി.കെ.വാസുദേവന്‍ നായര്‍ ഒക്ടോബര്‍ ഏഴ് ഞായറാഴ്ചയാണ് ഇക്കാര്യം അറിയിച്ചത്.
ഡോ.എം.ലീലാവതി, എസ്.വി.വേണുഗോപന്‍നായര്‍, പെരുമ്പടവം ശ്രീധരന്‍ എന്നിവരടങ്ങുന്ന സമിതിയാണ് അവാര്‍ഡ് നിര്‍ണിയച്ചത്.
വയലാര്‍ രാമവര്‍മയുടെ ചരമവാര്‍ഷിക ദിനമായ ഒക്ടോബര്‍ 29ന് തിരുവനന്തപുരം ടാഗോര്‍ തിയേറ്ററില്‍ നടക്കുന്ന ചടങ്ങില്‍ പി.കെ.വാസുദേവന്‍ നായര്‍ പത്മനാഭന് പുരസ്കാരം സമ്മാനിക്കും.












Click it and Unblock the Notifications