ബോളിവുഡില്‍ ദക്ഷിണേന്ത്യന്‍ ഗായകര്‍ക്ക് അവഗണന
പാലക്കാട്: ഹിന്ദി സിനിമാ രംഗത്ത് ദക്ഷിണേന്ത്യന്‍ ഗായകരോട് വിവേചനപരമായ നിലപാടാണുള്ളതെന്ന് ഗായകന്‍ എം.ജി.ശ്രീകുമാര്‍ പറഞ്ഞു.
അമിതാഭ് ബച്ചന്‍ കോര്‍പ്പറേഷനു വേണ്ടി പ്രിയദര്‍ശന്റെ നിര്‍ദേശ പ്രകാരം താന്‍ പാടിയ പാട്ട് റെക്കോഡ് ചെയ്തില്ലെന്നും ഇത് പിന്നീട് ഉദിത് നാരായണനെ കൊണ്ട് പാടിച്ച് റെക്കോഡ് ചെയ്യുകയായിരുന്നെന്നും ശ്രീകുമാര്‍ പറഞ്ഞു. വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ശ്രീകുമാര്‍.
ഇതേ പ്രശ്നം ബോളിവുഡില്‍ യേശുദാസിനും ഉണ്ടായിട്ടിണ്ട്. അതേ സമയം മറ്റ് മേഖലകളിലെ കലാകാരന്മാര്‍ ബോളിവുഡില്‍ ഈ പ്രശ്നം നേരിടുന്നില്ല. ദക്ഷിണേന്ത്യക്കാരനായ സംഗീത സംവിധായകന്‍ എ.ആര്‍.റഹ്മാനോ സംവിധായകരായ പ്രിയദര്‍ശന്‍, സന്തോഷ് ശിവന്‍, മണിരത്നം തുടങ്ങിയവരോ അവഗണിക്കപ്പെടുന്നില്ല.
സംഗീത സംവിധായകര്‍ ഇപ്പോള്‍ എല്ലാം ചെയ്യിക്കുന്നത് തങ്ങളുടെ അസിസ്റന്റുമാരെ കൊണ്ടാണ്. അടുത്ത ചിത്രത്തിനു വേണ്ടി ശ്രമിക്കാനേ സംഗീത സംവിധായകര്‍ക്ക് സമയമുള്ളൂ.
കര്‍ണാടക സംഗീതത്തില്‍ തനിക്ക് ഏറെ താത്പര്യമുണ്ട്. ശാസ്ത്രീയസംഗീത കച്ചേരി നടത്തുമ്പോള്‍ ലഭിക്കുന്ന സംതൃപ്തി മറ്റൊന്നില്‍ നിന്നും ലഭിക്കില്ല. ശ്രീകുമാര്‍ പറഞ്ഞു. തന്റെ മൂന്നാമത്തെ കര്‍ണാടക സംഗീത കച്ചേരി നടത്താനായി പാലക്കാട്ടെത്തിയതായിരുന്നു ശ്രീകുമാര്‍.
തന്റെ ശബ്ദം മോഹന്‍ാലാന് മാത്രം ചേരുന്നതാണെന്ന ധാരണ ശരിയല്ലെന്നും ശ്രീകുമാര്‍ പറഞ്ഞു.












Click it and Unblock the Notifications