എംആര്‍ബി അന്തരിച്ചു
തൃശൂര്‍: സാഹിത്യകാരനും സാമൂഹ്യപരിഷ്കര്‍ത്താവുമായിരുന്ന എംആര്‍ബി അന്തരിച്ചു. 93 വയസ്സായിരുന്നു. വാര്‍ദ്ധക്യസഹജമായ അസുഖത്തെത്തുടര്‍ന്ന് കഴിഞ്ഞ രണ്ടു ദിവസമായി അദ്ദേഹം ക്ഷീണിതനായിരുന്നു. രോഗം മൂര്‍ച്ഛിച്ചതിനെത്തുടര്‍ന്ന് ഒക്ടോബര്‍ ഒമ്പത് തിങ്കളാവ്ച പുലര്‍ച്ചെയായിരുന്നു അന്ത്യം.
സമുദായ പരിഷ്കര്‍ത്താവായ വി.ടി. ഭട്ടതിരിപ്പാടിന്റെ സഹയാത്രികനായിരുന്ന എംആര്‍ബി എന്ന മുല്ലമംഗലത്ത് മനയ്ക്കല്‍ രാമന്‍ ഭട്ടതിരിപ്പാട് വിധവാ വിവാഹത്തിലൂടെയാണ് ശ്രദ്ധേയനായത്. തുടര്‍ന്ന് കേരളത്തില്‍ നടന്ന ഒട്ടേറെ നവോത്ഥാന മുന്നേറ്റങ്ങളില്‍ പങ്കുകൊണ്ട അദ്ദേഹം പെട്ടെന്ന് തന്നെ സാമൂഹ്യപരിഷ്കര്‍ത്താക്കുളുടെ മുന്‍നിരയിലേക്കുയര്‍ന്നു.
വിപ്ലവം പ്രവൃത്തിപഥത്തിലെത്തിക്കാന്‍ നിശ്ചയിച്ചുറച്ച എംആര്‍ബി കേരളത്തില്‍ നടന്ന ആദ്യ വിധവാവിവാഹത്തിലൂടെയാണ് തന്റെ മാതൃക കാണിച്ചത്. എല്ലാവരും വിധവാ വിവാഹത്തെക്കുറിച്ച് വാതോരാതെ സംസാരിച്ചു നടക്കുന്നതിനിടയിലാണ് എംആര്‍ബി ഒരു വിധവയെയ വിവാഹം ചെയ്ത സമൂഹത്തിനാകെ മാതൃകയായത്. വി.ടിയുടെ ഭാര്യാ സഹോദരിയായിരുന്ന ഉമയെയാണ് അദ്ദേഹം അന്ന് വിവാഹം ചെയ്തത്. അവര്‍ അഞ്ചു വര്‍ഷം മുമ്പു മരിച്ചു. ലീല, സരള, തങ്കമണി എന്നിവര്‍ മക്കളാണ്.
അറിയപ്പെടുന്ന നാടകകൃത്തും കവിയുമായ അദ്ദേഹം 14 ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ട്.












Click it and Unblock the Notifications