Get Updates
Get notified of breaking news, exclusive insights, and must-see stories!

സഞ്ചാരം പരമ്പര ചിത്രീകരണം റഷ്യയില്‍

തിരുവനന്തപുരം: ഏഷ്യാനെറ്റിന് വേണ്ടി ഒരു പരമ്പര വിദേശരാജ്യങ്ങളില്‍ വച്ച് ചിത്രീകരിക്കുന്നു. യാത്രാവിവരണ പരമ്പരയായ സഞ്ചാരംആണ് വിദേശരാജ്യങ്ങളില്‍ വച്ച് ചിത്രീകരിക്കുന്നത്.

പരമ്പരയുടെ ഒന്നാംഘട്ടം നാല് വര്‍ഷം കൊണ്ട് 20ല്‍ അധികം വിദേശരാജ്യങ്ങളില്‍ വച്ച് ചിത്രീകരിച്ച് സപ്തംബര്‍ രണ്ട് മുതല്‍ ഏഷ്യാനെറ്റ് ഗ്ലോബലില്‍ സംപ്രേഷണം ചെയ്തു തുടങ്ങി. രണ്ടാം ഘട്ട ചിത്രീകരണത്തിനായി ഷൂട്ടിംഗ് സംഘം റഷ്യ ഉള്‍പ്പടെയുള്ള വിദേശരാജ്യങ്ങളിലേക്ക് കഴിഞ്ഞ ദിവസം യാത്ര തിരിച്ചു.

ഇത്തവണ റഷ്യ, പോളണ്ട്, ചെക്ക് റിപ്പബ്ലിക്ക്, ഫിന്‍ലാന്‍ഡ്, സ്വീഡന്‍, ഡെന്‍മാര്‍ക്ക്, ജര്‍മ്മനി എന്നീ രാജ്യങ്ങളിലേക്കാണ് സഞ്ചാരം ടീമിന്റെ യാത്ര. സോവിയറ്റ് യൂണിയന്റെ തകര്‍ച്ചയ്ക്ക് ശേഷം അവിടെയുണ്ടായിട്ടുള്ള സാംസ്ക്കാരിക സാമൂഹ്യമാറ്റങ്ങള്‍ സംഘം ക്യാമറിയില്‍ പകര്‍ത്തും. ഒന്നും രണ്ടും ലോകമഹായുദ്ധങ്ങളുടെ പ്രത്യാഘാതം ഏറ്റവുമധികം ഉണ്ടായിട്ടുള്ള ഹെല്‍സിങ്കി, സ്റോക്ക്ഹോം, ബെര്‍ലിന്‍, ഫ്രാങ്ക്ഫര്‍ട്ട്, വാഴ്സാ, പ്രേഗ് എന്നീ വിഖ്യാത നഗരങ്ങളെ കുറിച്ചും സഞ്ചാരം പരിപാടിയില്‍ കാണാം.

26 എപ്പിസോഡുകളുള്ള സഞ്ചാരത്തിന്റെ സംവിധാനവും ഛായാഗ്രഹണവും സന്തോഷ്. ജെ. കുളങ്ങരയാണ് നിര്‍വഹിച്ചിരിക്കുന്നത്. എ. വി. രതീഷ്കുമാറാണ് തിരക്കഥാകൃത്ത്. എല്ലാ ഞായറാഴ്ചയും രാവിലെ 10. 30ന് സഞ്ചാരം സംപ്രേഷണം ചെയ്യുന്നു. എല്ലാ ചൊവാഴ്ചയും വൈകുന്നേരം 6. 30ന് പരിപാടിയുടെ പുനസംപ്രേഷണവുമുണ്ടാകും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+