ഉണര്‍വിന്റെ 500 പൊന്‍പുലരികള്‍
മലയാളം ടെലിവിഷന്‍ ചാനലുകളിലെ മികച്ച പ്രഭാതപരിപാടികള്‍ക്കുള്ള ഈ വര്‍ഷത്തെ സോളാര്‍ മിനി സ്ക്രീന്‍ പുരസ്ക്കാരത്തിന് അര്‍ഹമായ പൊന്‍പുലരി 500 എപ്പിസോഡുകള്‍ പിന്നിട്ടു. സൂര്യാ ടിവിക്ക് വേണ്ടി പനോരമ ടെലിവിഷന്‍ നിര്‍മ്മിക്കുന്ന പൊന്‍പുലരിയുടെ സംവിധായകന്‍ സതീഷ്ബാബു പയ്യന്നൂരാണ്.
തിങ്കള്‍ മുതല്‍ ശനിയാഴ്ച വരെ എല്ലാ ദിവസവും രാവിലെ ഏഴ് മുതല്‍ ഒമ്പത് വരെയാണ് പൊന്‍പുലരിയുടെ സംപ്രേഷണം.
നിറം, പൂക്കുട, ഇന്നത്തെ ശബ്ദം, ആലാപനം, ജീവനം ഇങ്ങനെ 40ഓളം ഖണ്ഡങ്ങള്‍ പൊന്‍പുലരിയിലുണ്ട്. ആദ്യമായി വാതില്‍പ്പുറ ചിത്രീകരണം പരീക്ഷിച്ച പ്രഭാതപരിപാടി പൊന്‍പുലരിയാണ്. ആനുകാലിക സംഭവങ്ങളോടുള്ള ജനവികാരം അവതരിപ്പിക്കുന്ന സോഹന്‍ലാലിന്റെ അന്വേഷണം ശ്രദ്ധേയമാണ്. ഡോ. അലക്സാണ്ടര്‍ ജേക്കബ്, ഡോ. ഹരീന്ദ്രന്‍ നായര്‍, സുകുമാര്‍, എം. രാജീവ്കുമാര്‍, ഡോ. മാര്‍ത്താണ്ഡപിള്ള എന്നിവര്‍ അവതരിപ്പിക്കുന്ന ഉള്‍ക്കാഴ്ച, ജീവനം, കഷായം, കണ്ണട, ഡോക്ടര്‍-ഇന്‍ തുടങ്ങിയ പ്രതിവാര പംക്തികള്‍ ജനപ്രീതി നേടിയവയാണ്.
സ്ത്രീകള്‍ക്ക് സ്വയം രക്ഷാ മാര്‍ഗങ്ങള്‍ ഉപദേശിക്കുന്ന കവചം, ഇന്റര്‍നെറ്റിന്റെ വിസ്മയങ്ങളിലേക്ക് ജാലകം തുറക്കുന്ന കമ്പ്യൂട്ടര്‍ ലോകം എന്നിവയും ശ്രദ്ധേയമായിക്കഴിഞ്ഞു. ജി. ഉണ്ണിക്കൃഷ്ണന്‍, നിഷ ഏഴാച്ചേരി, അനില്‍. എസ്. ഭദ്രന്‍, തുഷാര ജയിംസ്, ജയന്‍ ശാസ്തമംഗലം, ആശ, ഗിരീഷ്, ഷെറിന്‍ എന്നിവരാണ് പൊന്‍പുലരിയുടെ പ്രധാന അവതാരകര്‍. ബൈജു പണിക്കരും മനോജ് ഐ. ജിയുമാണ് എപ്പിസോഡ് സംവിധായകര്‍. പ്രോഗ്രാം മാനേജര്‍: പ്രവീണ്‍ പേയാട്, ഛായാഗ്രഹണം: ഗോപന്‍ സാഗാസ്, ശ്രീകുമാര്‍ ജഗതി, ബാബുരാജ് വെണ്‍കുളം, അനിദൃശ്യ, ചിത്രസംയോജനം: രാജേഷ് തൃശൂര്‍


Click it and Unblock the Notifications