മന്ത്രി കാര്‍ത്തികേയനെതിരെ സക്കറിയ
തിരുവനന്തപുരം: സാംസ്കാരികമന്ത്രി കാര്‍ത്തികേയന്‍ രാഷ്ട്രീയം കളിച്ചുണ്ടാക്കിയ അത്രയും പണം താന്‍ രതികഥ എഴുതി ഉണ്ടാക്കിയിട്ടില്ലെന്ന് സാഹിത്യകാരന്‍ സക്കറിയ. സക്കറിയ തെഹല്‍ക്ക ഡോട്ട് കോമില്‍ രതികഥയെഴുതിയതിനെക്കുറിച്ചും ജാനുവിനെക്കൊണ്ട് പുസ്തകംപ്രകാശനം ചെയ്തതിനെക്കുറിച്ചും മന്ത്രി കാര്‍ത്തികേയന്‍ നടത്തിയ വിമര്‍ശനത്തോട് പ്രതികരിക്കുകയായിരുന്നു സക്കറിയ.
ഇതിന് തെളിവായി തന്റെ പക്കല്‍ ആദായനികുതി കണക്കുകള്‍ കാണിക്കാനുണ്ടെന്നും സക്കറിയ പറഞ്ഞു. രതിയെ തെറിയായി കാണുന്ന മന്ത്രി തന്റെ വികലമായ മനശാസ്ത്രം വെളിപ്പെടുത്തുകയായിരുന്നു. മന്ത്രി ഈ മനശാസ്ത്രം ഏതു വാരികയിലൂടെയാണ് ആര്‍ജ്ജിച്ചതെന്ന് മനസ്സിലാക്കാവുന്നതേയുള്ളൂവെന്നും സക്കറിയ അഭിപ്രായപ്പെട്ടു.
സി.കെ. ജാനു പ്രതിനിധീകരിക്കുന്ന ആദിവാസി മനസാക്ഷിയെ ആദരിക്കുന്ന ഒരു എഴുത്തുകാരന്‍ എന്ന നിലയിലാണ് തന്റെ പുസ്തകത്തിന്റെ പ്രകാശനകര്‍മ്മം ജാനുവിനെക്കൊണ്ട് നിര്‍വഹിച്ചത്. ആദിവാസി സമരത്തിന് എഴുത്തുകാരുടെ പിന്തുണയോടെ മറ്റൊരു തലം കൂടി സൃഷ്ടിക്കുകയായിരുന്നു തന്റെ ലക്ഷ്യമെന്നും സക്കറിയ പറഞ്ഞു.












Click it and Unblock the Notifications