സിബിഎസ്ഇ കലോത്സവം തുടങ്ങി
കോട്ടയം: സിബിഎസ്ഇ സ്കൂളുകളുടെ സംസ്ഥാനയുവജനോത്സവം തുടങ്ങി. കോട്ടയം ബേക്കര്‍ വിദ്യാപീഠില്‍ ആരംഭിച്ച യുവജനോത്സവം യുഡിഎഫ് കണ്‍വീനര്‍ ഉമ്മന്‍ചാണ്ടി എംഎല്‍എ ഉദ്ഘാടനം ചെയ്തു.
കേരളത്തിലെ വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ ഗുണനിലവാരം ഉയര്‍ത്താന്‍ നടപടി വേണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. സിബിഎസ്ഇ സ്കൂളുകള്‍ക്ക് അര്‍ഹമായ പരിഗണനകള്‍ കിട്ടുന്നില്ലെന്നുള്ള പരാതി സര്‍ക്കാരിന്റെ ശ്രദ്ധയില്‍ കൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു.
സിബിഎസ്ഇ സ്കൂള്‍ മാനേജ്മെന്റ് അസോസിയേഷന്‍ പ്രസിഡന്റ് ടി.പി.എം. ഇബ്രാഹിം ഖാന്‍ അധ്യക്ഷനായിരുന്നു. സുരേഷ്കുറുപ്പ് എംപി, സി.വി. പോള്‍, റവ. പി.സി. യോഹന്നാന്‍ റമ്പാന്‍, ജോര്‍ജ്ജ് കുളങ്ങര, പ്രഫ. മാടവന ബാലകൃഷ്ണപിള്ള, ഫാ. കെ.വി. പൗലോസ്, ഇ.എ. അബൂബക്കര്‍ എന്നിവര്‍ പ്രസംഗിച്ചു. കലാമത്സരങ്ങള്‍ ഒക്ടോബര്‍ 24 ബുധനാഴ്ച സമാപിക്കും.












Click it and Unblock the Notifications