അവാര്‍ഡിന് ശയനപ്രദക്ഷിണം നടത്തുന്ന കാലം
തിരുവനന്തപുരം: സാഹിത്യകാരന്മാര്‍ അവാര്‍ഡിനുവേണ്ടി ശയനപ്രദക്ഷിണം നടത്തുന്ന കാലമാണിതെന്ന് കഥാകൃത്ത് ടി. പത്മനാഭന്‍. ഒക്ടോബര്‍ 28 ഞായറാഴ്ച കേസരി സ്മാരക ട്രസ്റ് സംഘടിപ്പിച്ച മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പത്മനാഭന്‍.
അവാര്‍ഡിനു വേണ്ടി എന്തു തരം താണ പ്രവര്‍ത്തിക്കും സാഹിത്യകാരന്‍മാര്‍ തയ്യാറാകുന്നു. കൂടുവിട്ട് കൂടുമാറാനും അവര്‍ ഒരുക്കമാണ്. തമ്പുരാക്കന്മാര്‍ താണ ജാതിക്കാരോട് ഭ്രഷ്ട് കാണിച്ചിരുന്നതുപോലെയാണ് അവാര്‍ഡ് സമിതികള്‍ കഥാകൃത്തുക്കളോട് പെരുമാറുന്നതെന്നും പത്മനാഭന്‍ പറഞ്ഞു.
മലയാളസാഹിത്യത്തില്‍ ഏറ്റവും സമ്പുഷ്ടമായത് കഥാരംഗമാണെന്ന് അരനൂറ്റാണ്ടു മുമ്പ് നിരൂപകന്‍ കുട്ടികൃഷ്ണമാരാര്‍ അഭിപ്രായപ്പെട്ടിരുന്നു. എന്നാല്‍ ഇന്ന് കഥാകാരന്മാര്‍ക്ക് അര്‍ഹമായ പരിഗണന കിട്ടുന്നില്ലെന്നും പത്മനാഭന്‍ പറഞ്ഞു. ഒക്ടോബര്‍ 27 ശനിയാഴ്ച നടന്ന ചടങ്ങില്‍ പത്മനാഭന്‍ വയലാര്‍ അവാര്‍ഡ് സ്വീകരിച്ചിരുന്നു.












Click it and Unblock the Notifications