വിജയന് വേണ്ടി കമലയുടെ പ്രാര്‍ത്ഥന
കൊച്ചി: മലയാളകഥാലോകത്തിന്റെ മുഖം മാറ്റിയെഴുതിയ രണ്ട് പ്രതിഭാശാലികള്‍ വര്‍ഷങ്ങള്‍ക്ക് ശേഷം കണ്ടുമുട്ടിയപ്പോള്‍ വാക്കുകളേക്കാള്‍ നിറഞ്ഞുനിന്നത് മൗനം. സമസ്ത കേരള സാഹിത്യപരിഷത്തിന്റെ മലയാള വാരാചരണം ഉദ്ഘാടനം ചെയ്യാന്‍ കൊച്ചിയിലെത്തിയതായിരുന്നു ഒ.വി. വിജയന്.
കോട്ടയത്തേക്ക് മടങ്ങും വഴി, താന്‍ അനുജത്തിയായി കരുതിപ്പോന്ന കമലാ സുരയ്യയെ കാണണമെന്ന് മോഹം. വിജയന്റെ കൂടെ സഹോദരി ഉഷയും ഭാര്യ തെരേസയും ഉണ്ടായിരുന്നു. കമലയുടെ എറണാകുളത്തെ കടവന്ത്രയിലുള്ള റോയല്‍ മാന്ഷനിലെത്തിയപ്പോള് പക്ഷെ ഇരുകൂട്ടര്‍ക്കും സംസാരിക്കാന്‍ ഏറെയൊന്നുമുണ്ടായില്ല.
രോഗത്തിന്റെ കാഠിന്യം മൂലം വിജയന് അധികനേരവും സോഫയില്‍ മൗനിയായി ഇരുന്നു. വിജയന്റെ കാലുകള്‍ നീരുവന്ന് വീര്‍ത്തിരുന്നു. സാഹിത്യപരിഷത്തിന്റെ മലയാളവാരാചരണ ഉദ്ഘാടനം മൂന്നാം നിലയിലുള്ള ഒരു ഹാളിലായിരുന്നു. അവിടേക്ക് പടികള്‍ കയറിച്ചെന്നതുകൊണ്ടാണ് വിജയന്റെ കാലുകളില്‍ നീരുവന്നത്. കമലയ്ക്ക് തന്റെ ദേഷ്യം അടക്കാന്‍ കഴിയുന്നുണ്ടായിരുന്നില്ല: വയ്യാത്ത വിജയനെ മൂന്നുനില നടത്തിച്ചവരെ തല്ലണം- സ്നേഹമുള്ളവര് വിളിക്കുമ്പോള്‍ ചെല്ലാതിരിക്കാനാകുമോ?- കമലയുടെ രോഷം അടക്കാന്‍ വേണ്ടി ഉഷ പറഞ്ഞു.
സോഫയിലിരിക്കുകയായിരുന്ന വിജയന്റെ ശോഷിച്ച കരങ്ങള്‍ കമല തലോടി. അപ്പോഴാണ് ഉഷ കമലയോട് വിജയേട്ടന് വേണ്ടി പ്രാര്‍ത്ഥിക്കാന്‍ നിര്‍ദേശിച്ചത്. ഉടനെ കമല ഇസ്ലാമിക ശൈലിയില്‍ വിജയന് വേണ്ടി യാസിന് ചൊല്ലി പ്രാര്‍ത്ഥിച്ചു. പിന്നെ എല്ലാവരും ഒന്നിച്ചിരുന്ന് ഊണുകഴിച്ചു.
-
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഇന്ന് രണ്ടാം തവണ വന്‍ ഇടിവ്, ആഭരണം വാങ്ങുന്നോ? പവന് വില -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണം ആര്‍ക്കും വേണ്ടേ? ആഭരണം വാങ്ങുന്നത് വിവാഹപാര്‍ട്ടിക്കാര്‍ മാത്രം, കാരണമിത് -
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
സ്വർണം മലയാളികൾ വിൽക്കുന്നില്ല, എന്തുകൊണ്ടാണത്? അടിമുടി പെട്ട് ജ്വല്ലറിക്കാർ..കടുത്ത തിരിച്ചടി -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ആരാധന വോട്ടാകുമോ? തെരഞ്ഞെടുപ്പിനിറങ്ങിയ സെലിബ്രിറ്റികളോട് കേരളം ചെയ്തതിങ്ങനെ... -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി












Click it and Unblock the Notifications