Get Updates
Get notified of breaking news, exclusive insights, and must-see stories!

പുതിയ പരീക്ഷണങ്ങളുമായി ജോണ്‍സണ്‍

ചെന്നൈ: സംഗീതസംവിധായനകന്‍ ജോണ്‍സണ്‍ പുതിയ ചില പരീക്ഷണങ്ങള്‍ക്കൊരുങ്ങുകയാണ്. ഇക്കുറി സംഗീതത്തില്‍ മാത്രമല്ല, തന്റെ ജീവിതത്തിലും ചില മാറ്റങ്ങളാണ് ജോണ്‍സന്റെ ലക്ഷ്യം.

കഴിഞ്ഞ 25 വര്‍ഷങ്ങള്‍ നീണ്ട സിനിമാജീവിതത്തില്‍ അദ്ദേഹം 270 ചിത്രങ്ങളുടെ സംഗീതസംവിധാനം നിര്‍വഹിച്ചു. അതിനേക്കാള്‍ അധികം ചിത്രങ്ങള്‍ക്ക് പശ്ചാത്തലസംഗീതസംവിധാനം നിര്‍വഹിച്ചു.

സിനിമാതിരക്കുകളുടെ തലവേദനകള്‍ കുറച്ചുകൊണ്ടുവരാന്‍ ജോണ്‍സണ്‍ ആഗ്രഹിക്കുന്നു. ഓര്‍മ്മയില്‍ തങ്ങിനില്ക്കുന്ന കുറച്ച് ഗാനങ്ങള്‍ സൃഷ്ടിക്കണമെന്നും ജോണ്‍സന് മോഹമുണ്ട്. അതിനുവേണ്ടി അദ്ദേഹം സ്വന്തമായി ഒരു സംഗീതക്കമ്പനിക്ക് രൂപം നല്കിയിരിക്കുകയാണ് -ടിച്ചൂസ് ഓഡിയോ. ഓരോ വര്‍ഷവും ഈ സംഗീതക്കമ്പനിയുടെ ബാനറില്‍ ഒന്നോ രണ്ടോ കസെറ്റുകള്‍ പുറത്തിറക്കുകയാണ് ജോണ്‍സന്റെ ലക്ഷ്യം.

പ്രശസ്തഗായകരോടൊപ്പം ശ്രദ്ധിക്കപ്പെടാതെ പോയ നിരവധി ഗായകരേയും അവതരിപ്പിക്കാന്‍ ജോണ്‍സണ് പദ്ധതിയുണ്ട്. ആദ്യ കസെറ്റ് സംരംഭം ജോണ്‍സന്റെ തന്നെ വകയാണ്. ജോണ്‍സണ്‍ തന്നെയായിരിക്കും ഇതിന്റെ സംഗീതസംവിധാനവും ആലാപനവും നിര്‍വഹിക്കുക.

ഇതിനൊപ്പം ടിച്ചൂസ് ഓര്‍ക്കസ്ട്ര എന്ന ഒര ുഗാനമേളാസംഘവും ജോണ്‍സണ്‍ ആരംഭിക്കുന്നു. ചെന്നൈ കേന്ദ്രീകരിച്ചായിരിക്കും ഈ സംഗീതട്രൂപ്പ് പ്രവര്‍ത്തിക്കുക. 1972ല്‍ ദേവരാജന്‍ മാസ്ററുടെ ശിഷ്യനായി സിനിമയിലെത്തും മുമ്പ് വോയ്സ് ഓഫ് ട്രിച്ചൂര്‍ എന്ന ഗാനമേളാസംഘത്തിലാണ് ജോണ്‍സണ്‍ പ്രവര്‍ത്തിച്ചിരുന്നത്. ഈ രംഗത്തുള്ള തന്റെ പരിചയം പുതിയ ഗാനമേളാസംഘത്തിന് കരുത്തേകുമെന്നും ജോണ്‍സണ്‍ വിശ്വസിക്കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+