അപൂര്‍വം ഈ ക്രിസ്തുചിത്രം
തിരുവനന്തപുരം : ക്രിസ്തു 12വയസ്സിനും 30 വയസ്സിനും ഇടയ്ക്ക് എവിടെയായിരുന്നു? ബൈബിളില്‍ ഈ കാലഘട്ടത്തെക്കുറിച്ച് ഒരു പരാമര്‍ശവുമില്ല. ക്രിസ്തുവിന്റെ ഈ അറിയപ്പെടാത്ത കൗമാരം പെയിന്റു ചെയ്തുവെന്ന അവകാശവാദവുമായി ഒരു മലയാളി രംഗത്തെത്തുന്നു.
കോട്ടയത്തെ ജോയി ഫിലിപ്പാണ് കൗതുകകരമായ ഈ വാദമുയര്‍ത്തുന്നത്. ക്രിസ്തു കുമാരന്‍ (Jesus Adolescent) എന്നു നാമകരണം ചെയ്തിരിക്കുന്ന ചിത്രം പോപ്പിന്റെയും ഇന്ത്യന്‍ പ്രസിഡന്റിന്റെയും അഭിനന്ദനം നേടിയതായി ജോയി പറയുന്നു. അപൂര്‍വമാണത്രേ ഈ പെയിന്റിംഗ്. ബൈബിളില്‍ 12 വയസ്സു വരെയുള്ള ക്രിസ്തുവിനെയാണ് നാം കാണുന്നത്. പിന്നീടദ്ദേഹം പ്രത്യക്ഷപ്പെടുന്നത് 30 വയസ്സു കഴിഞ്ഞാണ്. ലൂക്കിന്റെ സുവിശേഷമുദ്ധരിച്ച് ജിജോ പറയുന്നു. അറിയപ്പെടാത്ത ആ വിശുദ്ധകാലമാണ് എന്റെ പ്രചോദനം. ആരും ഇതുവരെ വിവരിക്കാത്ത ഒരജ്ഞാതവാസത്തിന്റെ അപൂര്‍വ നിമിഷങ്ങള്‍, ക്രിസ്തുവിന് പുതിയ മുഖം നല്‍കാന്‍ എനിക്ക് ഉള്‍പ്രേരണയായി.
ഇരുവശത്തേയ്ക്കും വകഞ്ഞു മാറ്റിയ കുറുനിരകള്‍, ചാരത്തിലുള്ള കണ്ണുകള്‍ക്ക് കടലിനേക്കാള്‍ ആഴം. മനോഹരമായ താടി. കൗമാരനിഷ്കളങ്കതയില്‍ യൗവനതേജസ്സു പ്രസരിക്കുന്ന ഈ ക്രിസ്തു കാഴ്ചക്കാരനിലേയ്ക്ക് പകരുന്നത് ആര്‍ദ്രമായ വാത്സല്യം.
ഏതോ ഒരദൃശ്യശക്തിയുടെ പ്രേരണയിലാണ് താനിത് പൂര്‍ത്തിയാക്കിയതെന്ന് ജിജോ പറയുന്നു. ക്രിസ്തുസ്മരണയില്‍ മനമര്‍പ്പിച്ച് ഒരു നിയോഗമെന്നപോലെ ഈ ചിത്രം പൂര്‍ത്തിയാക്കി. എനിക്കുറപ്പുണ്ട്, ഇത്തരത്തിലുള്ള ഒന്നേയുണ്ടാവൂ... ഒന്നു മാത്രം. ജിജോയുടെ കണ്ണുകളില്‍ ആത്മവിശ്വാസം












Click it and Unblock the Notifications