ബാബയുടെ പേരില്‍ ഡിജിറ്റല്‍ റേഡിയോചാനല്‍
ബാംഗ്ലൂര്‍: സത്യസായിബാബയുടെ ദര്‍ശനങ്ങള്‍ ലോകത്തുള്ള മുഴുവന്‍ സായിഭക്തരിലുമെത്തിക്കാന്‍ പുതിയൊരു ഡിജിറ്റല്‍ റേഡിയോ ചാനല്‍ പ്രവര്‍ത്തനംതുടങ്ങി.
ഉപഗ്രഹത്തിന്റെ സഹായത്തോടെ സംപ്രേഷണംചെയ്യുന്ന ഡിജിറ്റല്‍ റേഡിയോ ലോകമാകെ എത്തിച്ച് പുതിയൊരു വിപ്ലവത്തിന് തുടക്കമിട്ട വേള്‍ഡ്സ്പേസ് സാറ്റലൈറ്റ് റേഡിയോ സംവിധാനം വഴിയാണ് ഈ ചാനല്‍ ലഭിക്കുന്നത്. ശ്രീസത്യസായി ബുക്സ് ആന്റ് പബ്ലിക്കേഷന്‍സ് ട്രസ്റാണ് വേള്‍ഡ് സ്പേസുമായി ചേന്‍ന്ന് ഈ സാറ്റലൈറ്റ് റേഡിയോ ചാനല്‍ തുടങ്ങിയത്.
സായി ഗ്ലോബല്‍ ഹാര്‍മണി എന്ന് പേരിട്ടിട്ടുള്ള ഈ ഡിജിറ്റല്‍ ഓഡിയോ ചാനല്‍ സത്യസായിബാബയുടെ 76ാം ജന്മദിനമായ നവമ്പര്‍ 23 വെള്ളിയാഴ്ച പ്രവര്‍ത്തനം ആരംഭിച്ചതായി വേള്‍ഡ് സ്പേസ് പ്രത്യേകവാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. ആന്ധ്രാപ്രദേശിലെ പുട്ടപ്പര്‍ത്തിയിലാണ് ഈ ഓഡിയോ ചാനലിന്റെ ഉദ്ഘാടനച്ചടങ്ങ് നടന്നത്.
വേള്‍ഡ് സ്പേസിന്റെ ഏഷ്യസ്റാര്‍ സാറ്റലൈറ്റിലെ വെസ്റ് ബീം വഴിയാണ് ഈ ചാനല്‍ ഇപ്പോളല്‍ ലഭിക്കുക. സായിബാബയുടെ ദര്‍ശനങ്ങളോട് താല്പര്യമുണ്ടെന്നും ആ ദര്‍ശനങ്ങള്‍ ലോകമാകെ പ്രചരിപ്പിക്കുന്നതില്‍ ഒരു പങ്കുവഹിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും വേള്‍ഡ് സ്പേസ് ചെയര്‍മാന്‍ നോഹ എ സമാറ പറഞ്ഞു. 1990ല്‍ പ്രവര്‍ത്തനമാരംഭിച്ച വേള്‍ഡ് സ്പേസ് ഇപ്പോള്‍ മധ്യ പൂര്‍വേഷ്യ, ഏഷ്യ, ലാറ്റിന്‍ അമേരിക്ക, കരീബിയന്‍ എന്നീ രാജ്യങ്ങളില്‍ സേവനം നല്കുന്നുണ്ട്.
മലയാള സംഗീത ചാനലും വേള്‍ഡ് സ്പേസ് റേഡിയോയില്‍ ലഭ്യമാണ്. ഏഷ്യാനെറ്റി ടെലിവിഷന്‍ ചാനലിന്റെ സംരംഭകനായ രജി മേനോന്‍ ആരംഭിച്ച ആര്‍. എം റോഡിയോയാണ് ഈ മലയാളം ചാനല്‍ നടത്തുന്നത്.












Click it and Unblock the Notifications