ശ്രീനാഥ് മികച്ച നടന്‍;താരാകല്യാണ്‍ നടി
തിരുവനന്തപുരം: ഈ വര്‍ഷത്തെ സംസ്ഥാന ടെലിവിഷന്‍ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. ജനാര്‍ദനന്‍ ആണ് മികച്ച സംവിധായകന്‍.
ശ്രീനാഥ് മികച്ച നടനായും താരാ കല്യാണ്‍ മികച്ച നടിയായും തിരഞ്ഞെടുക്കപ്പെട്ടു. ഏഷ്യാനെറ്റിലെ മായാ ശ്രീകുമാറിനാണ് മികച്ച വാര്‍ത്താ വായനക്കുള്ള അവാര്‍ഡ്.മികച്ച ക്യാമറാമാന്‍ പ്രതാപനാണ്.
സാംസ്കാരികമന്ത്രി ജി. കാര്‍ത്തികേയനാണ് ഡിസംബര്‍ രണ്ട് ഞായറാഴ്ച വാര്‍ത്താ സമ്മേളനത്തില്‍ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചത്. ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍, വൈസ് ചെയര്‍മാന്‍ ടി. കെ. രാജീവ്കുമാര്‍ തുടങ്ങിയവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.












Click it and Unblock the Notifications