ഗ്രാമഭൂമി എഡിറ്റര്‍ക്ക് സസ്പെന്‍ഷന്‍
തിരുവനന്തപുരം: ദേശീയനേതാക്കളെ അപകീര്‍ത്തിപ്പെടുത്തുന്ന ലേഖനം പ്രസിദ്ധീകരിച്ചതിന് സര്‍ക്കാര്‍ പ്രസിദ്ധീകരണമായ ഗ്രാമഭൂമിയുടെ എഡിറ്റര്‍ എസ്. രമേശനെ സസ്പെന്റ് ചെയ്തു. ഡിസംബര്‍ അഞ്ച് ബുധനാഴ്ച മുഖ്യമന്ത്രിയാണ് ഇക്കാര്യം നിയമസഭയില്‍ അറിയിച്ചത്.
മഹാത്മാഗാന്ധി, നെഹ്രു, അബ്ദുള്‍ കലാം ആസാദ്, വല്ലഭായ് പട്ടേല്‍ എന്നിവരെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തില്‍ ഗ്രാമഭൂമി ലേഖനം പ്രസിദ്ധീകരിച്ചതായി എം.മുരളി എംഎല്‍എ(കോണ്‍ഗ്രസ്) ആണ് നിയമസഭയില്‍ പരാതിയുന്നയിച്ചത്. ഗ്രാമ വികസനവകുപ്പിന്റെ കീഴിലുള്ള ഈ പ്രസിദ്ധീകരണത്തിന്റെ എഡിറ്റര്‍ക്കെതിരെ നടപടിയെടുക്കണമെന്നും മുരളി ആവശ്യപ്പെട്ടു.
അന്വേഷണത്തെ തുടര്‍ന്ന് ആരോപണം സത്യമാണെന്ന് തെളിഞ്ഞതിനാല്‍ എഡിറ്ററായ രമേശനെ സസ്പെന്റ്ചെയ്യുന്നതായി മുഖ്യമന്ത്രി അറിയിച്ചു. ഗ്രാമഭൂമിയില്‍ ഇ. വാസു എഴുതിയ സ്നേഹപൂര്‍വം നാഥുറാം എന്ന ലേഖനത്തിലാണ് ദേശീയനേതാക്കളെ അപകീര്‍ത്തിപ്പെടുത്തുന്ന പരാമര്‍ശങ്ങളുള്ളത്. ഇക്കാര്യത്തില്‍ ഉത്തരവാദികളായ മുഴുവന്‍ ഉദ്യോസ്ഥരും പരമാവധി ശിക്ഷ നല്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.












Click it and Unblock the Notifications