ഗാന്ധി പീസ് പ്രൈസ് ജോണ്‍ ഹ്യൂമിന്
ദില്ലി: ഈ വര്‍ഷത്തെ അന്താരാഷ്ട്ര ഗാന്ധി സമാധാന സമ്മാനം അയര്‍ലന്റിലെ പൗരാവകാശ പ്രവര്‍ത്തകനായ ജോണ്‍ ഹ്യൂമിന്.
അഹിംസയിലൂടെയും മറ്റ് ഗാന്ധി മാര്‍ഗങ്ങളിലൂടെയും സാമൂഹ്യവും സാമ്പത്തികവും രാഷ്ട്രീയവുമായ പരിവര്‍ത്തനത്തിന് നല്‍കിയ സംഭാവനളെ മാനിച്ചാണ് ഹ്യൂമിന് അവാര്‍ഡ് നല്‍കുന്നത്. കേന്ദ്ര സാംസ്കാരിക-വിനോദസഞ്ചാര മന്ത്രി ജഗ്മോഹനാണ് അവാര്‍ഡ് വിവരം വെളിപ്പെടുത്തിയത്.
പ്രധാനമന്ത്രി വാജ്പേയിയുടെ നേതൃത്വത്തിലുള്ള ഉന്നതതല ജഡ്ജിംഗ് കമ്മിറ്റിയാണ് അവാര്‍ഡ് സംബന്ധിച്ച് തീരുമാനമെടുത്തത്. 143 വ്യക്തികളില്‍ നിന്നും ലഭിച്ച 53 നാമനിര്‍ദേശങ്ങളുടെ അടിസ്ഥാനത്തില്‍ അവാര്‍ഡിന് അര്‍ഹനായ വ്യക്തിയെ തിരഞ്ഞെടുക്കുകയായിരുന്നു.
ഒരു കോടി രൂപയാണ് അവാര്‍ഡ് തുക. രാഷ്ട്രപതി കെ. ആര്‍. നാരായണന്‍ ഹ്യൂമിന് അവാര്‍ഡ് നല്‍കും. ഹ്യൂമിന് സൗകര്യമുള്ള ഒരു ദിവസമായിരിക്കും അവാര്‍ഡ് വിതരണ ചടങ്ങ് നടത്തുന്നത്.












Click it and Unblock the Notifications