നോബല്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു
സ്റോക്ക് ഹോം: ഇവിടേയ്ക്കു വരും വഴി എനിക്കെന്റെ വാച്ച് നഷ്ടമായി. അതു തിരിച്ചു കിട്ടിയാലേ എനിക്ക് സാധാരണം ജീവിതം തുടരാനാവൂ സാഹിത്യത്തിനുളള 100-ാം നോബല്‍ സമ്മാനം ഏറ്റു വാങ്ങിക്കൊണ്ട് നിറഞ്ഞ സദസ്സിനോട് വി.എസ്.നയ്പാള്‍ പറഞ്ഞു. എഴുത്തുകാരന്റെ മാന്ത്രിക വചനങ്ങള്‍ വിശിഷ്ടാതിഥികള്‍ നിറഞ്ഞ സദസ്സ് ഹൃദയപൂര്‍വം ശ്രവിച്ചു.
നയ്പാളിനും ഒപ്പം സമ്മാനിതരായ മറ്റു 13 പേര്‍ക്കും പുരസ്കാരം വിതരണം ചെയ്യുന്ന ചടങ്ങായിരുന്നു ഡിസംബര്‍ 10 തിങ്കളാഴ്ച സ്റോക്ക് ഹോം സിറ്റി ഹാളില്‍. രാജാവ് കാള്‍ ഗുസ്താഫ് പതിനഞ്ചാമന്‍, താജ്ഞി സില്‍വിയ, ഉയര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, സ്ഥാനപതിമാര്‍, കഴിഞ്ഞ വര്‍ഷങ്ങളിലെ സമ്മാനിതര്‍ തുടങ്ങിയവര്‍ പങ്കെടുത്ത രാജകീയ ചടങ്ങിലാണ് സമ്മാനങ്ങള്‍ വിതരണം ചെയ്തത്. കഴിഞ്ഞ ഒക്ടോബറിലാണ് സമ്മാനങ്ങള്‍ പ്രഖ്യാപിച്ചത്.
സമ്മാനങ്ങള്‍ വിതരണം ചെയ്യുന്നതിനു ചടങ്ങില്‍ ധാരാളം കലാപരിപാടികളും അവതരിപ്പിക്കപ്പെട്ടു.












Click it and Unblock the Notifications