Get Updates
Get notified of breaking news, exclusive insights, and must-see stories!

മുരളി വീണ്ടും രാവണനായപ്പോള്‍

തിരുവനന്തപുരം: പതിനെട്ട് വര്‍ഷത്തെ ഇടവേളയ്ക്കുശേഷം നടന്‍ മുരളി വീണ്ടും രാമായണത്തിലെ രാവണനായി. സി.എന്‍. ശ്രീകണ്ഠന്‍നായരുടെ ലങ്കാലക്ഷ്മി എന്ന നാടകത്തിലെ രാവണനെയാണ് മുരളി അവതരിപ്പിച്ചത്.

1983മാര്‍ച്ചില്‍ തിരുവനന്തപുരം ആയുര്‍വേദകോളേജില്‍ മുരളി ലങ്കാലക്ഷമിയിലെ രാവണനായി വേഷമിട്ടിരുന്നു. അന്ന് നരേന്ദ്രപ്രസാദാണ് നാടകം സംവിധാനം ചെയ്തത്. നാടകകൃത്ത് സി.എന്‍. ശ്രീകണ്ഠന്‍നായരുടെ 25ാം ചരമവാര്‍ഷികാചരണത്തിന്റെ ഭാഗമായാണ് തിരുവനന്തപുരം ഹസ്സന്‍മരയ്ക്കാര്‍ ഹാളില്‍ നാടകം അവതരിപ്പിച്ചത്.

നാടകത്തില്‍ അഭിനയിക്കാന്‍ കഴിഞ്ഞ ഒരു മാസമായി മുരളി കഠിനമായ സാധനയിലായിരുന്നു. വിശ്വമാകെ കീഴടക്കിയതില്‍ അഹങ്കരിക്കുന്ന രാവണനേയും രാമനോട് തോല്ക്കുന്ന രാവണന്റെ പതനത്തേയും ആണ് മുരളി അരങ്ങില്‍ ശ്രദ്ധേയമാക്കിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+