യേശുദാസും എംടിയും ഉപവസിക്കുന്നു
തൃശൂര്‍: കേരളത്തില്‍ വര്‍ധിച്ചുവരുന്ന മതതീവ്രവാദത്തിനെതിരെ ഗായകന്‍ യേശുദാസും എം.ടി. വാസുദേവന്‍നായരും ഉപവസിക്കുന്നു. ഇവര്‍ക്കുപുറമെ വി.ആര്‍. കൃഷ്ണയ്യര്‍, ഡോ.കെ.എന്‍. പണിക്കര്‍ എന്നിവരും ഉപവാസത്തിനുണ്ടാകും.
ഡിസംബര്‍ 27 വ്യാഴാഴ്ചയാണ് തൃശൂര്‍ തെക്കേ ഗോപുരനടയില്‍ ഉപവാസം നടക്കുക. രാവിലെ 10 മുതല്‍ നാലുമണിവരെയാണ് ഉപവാസം.
ഡോ. സുകുമാര്‍ അഴിക്കോട് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചതാണ് ഇക്കാര്യം.












Click it and Unblock the Notifications