കേന്ദ്രസാഹിത്യ അക്കാദമി അവാര്‍ഡ് ആറ്റൂരിന്
ദില്ലി: ഈ വര്‍ഷത്തെ കേന്ദ്ര സാഹിത്യഅക്കാദമി അവാര്‍ഡ് കവി ആറ്റൂര്‍ രവിവര്‍മയ്ക്ക്. ആറ്റൂര്‍ രവിവര്‍മയുടെ കവിതകള്‍ എന്ന കവിതാ സമാഹാരമാണ് അവാര്‍ഡിനായി തിരഞ്ഞെടുക്കപ്പെട്ടത്.
സുഗതകുമാരി, കെ. പി. ശങ്കരന്‍, പുനത്തില്‍ കുഞ്ഞബ്ദുള്ള എന്നിവരടങ്ങിയ സമിതിയാണ് അവാര്‍ഡ് നിര്‍ണയം നടത്തിയത്. മലയാള കവിതയിലെ ആധുനികതയ്ക്ക് ഗണ്യമായ സംഭാവന നല്‍കിയ കവിയാണ് ആറ്റൂരെന്ന് അവാര്‍ഡ് സമിതി അഭിപ്രായപ്പെട്ടു.
മുമ്പ് വിവര്‍ത്തനത്തിനുള്ള കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് ആറ്റൂരിന് ലഭിച്ചിരുന്നു. ഒരു പുളിവരമ്പിന്റെ കഥയ്ക്ക് എന്ന കൃതിക്കായിരുന്നു അവാര്‍ഡ്.
മലയാളമടക്കം 22 ഭാഷകളിലെ സാഹിത്യകൃതികള്‍ക്കുള്ള അവാര്‍ഡാണ് പ്രഖ്യാപിച്ചത്. ഫിബ്രവരി 19ന് ദില്ലിയില്‍ നടക്കുന്ന ചടങ്ങില്‍ അവാര്‍ഡ് വിതരണം നടത്തും.












Click it and Unblock the Notifications