പ്രൊഫഷണല്‍ നാടകഅവാര്‍ഡ് പ്രഖ്യാപിച്ചു
തിരുവനന്തപുരം: കേരളസംസ്ഥാന പ്രഫഷണല്‍ നാടക അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. സംഘമിത്രയ്ക്ക് വേണ്ടി അനില്‍ സംവിധാനം ചെയ്ത വര്‍ണ വര്‍ണക്കോലങ്ങളാണു മികച്ച നാടകം. അഭയന്‍ കലവൂരാണ് മികച്ച നടന്‍. അധ്യാപികയിലെ അഭിനയത്തിന് ഉഷാ ഉദയന്‍ മികച്ച നടിയായി തെരഞ്ഞെടുക്കപ്പെട്ടു.
ഡിസംബര്‍ 24 തിങ്കളാഴ്ച വാര്‍ത്താസമ്മേളനത്തില്‍ സാംസ്കാരികമന്ത്രി ജി. കാര്‍ത്തികേയനാണ് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചത്. മികച്ച തിരക്കഥയ്ക്ക് ഫ്രാന്‍സിസ് ടി.മാവേലിക്കരയ്ക്കും ഗാനരചനയക്ക് ബെന്നി നായരമ്പലത്തിനും അവാര്‍ഡ് ലഭിച്ചു.
കെസ്ററാണ് മികച്ച ഗായകന്‍. സംഗീതയെ മികച്ച ഗായികയായും തെരഞ്ഞെടുത്തു. മികച്ച രംഗപടം ഒരുക്കിയതിന് ആര്‍ട്ടിസ്റ് സുജാതനാണ് അവാര്‍ഡ്. നാടകവേദിയ്ക്ക് നല്കിയ സംഭാവനകള്‍ പരിഗണിച്ച് വി.എല്‍. ജോണിന് പ്രത്യേക അവാര്‍ഡ് നല്‍കും.












Click it and Unblock the Notifications