ആദിശങ്കരനെക്കുറിച്ച് പരമ്പര
കൊച്ചി: ജഗദ്ഗുരു ശങ്കരാചാര്യരെക്കുറിച്ച് ഹിന്ദിയില്‍ പരമ്പര വരുന്നു. 100 എപ്പിസോഡുകളുള്ള ഈ പരമ്പര കൊച്ചിയിലെ പൂര്‍ണ്ണക്രിയേഷന്‍സാണ് നിര്‍മ്മിക്കുന്നത്.
ജഗദ്ഗുരു ആദി ശങ്കരാചാര്യഎന്ന് പേരിട്ടിരിക്കുന്ന ഈ പരമ്പരയുടെ സ്വിച്ച് ഓണ്‍കര്‍മ്മം ഉടനെ നടക്കും. ദൂരദര്‍ശനില്‍ ദിവസവും അരമണിക്കൂര്‍ വീതമാണ് ഈ പരമ്പര സംപ്രേഷണം ചെയ്യുകയെന്ന് ഡിസംബര്‍ 26 ബുധനാഴ്ച സംവിധായകന്‍ ആര്‍.ടി. രാജ് പറഞ്ഞു. വിജയ് യേശുദാസാണ് ഈ പരമ്പരയുടെ അവതരണഗാനം പാടിയിരിക്കുന്നത്.
അഞ്ച് കോടിയാണ് പരമ്പരയുടെ ചെലവ്. ഹരിദ്വാര്‍, ഹൃഷികേശ്, ബദ്രി, കാശി, പുരി, ദ്വാരക, തിരുപ്പതി, കാഞ്ചി, ശ്രൃംഗേരി, മൂകാംബിക എന്നിവിടങ്ങളില്‍ ഇതിന്റെ ഷൂട്ടിംഗ് നടക്കും.












Click it and Unblock the Notifications