യേശുദാസ് പുരസ്കാരം എസ്പിയ്ക്ക്
തിരുവനന്തപുരം: സ്വരലയയും കൈരളിചാനലും യേശുദാസും സംയുക്തമായി നല്കുന്ന യേശുദാസ് പുരസ്കാരം പിന്നണിഗായകന്‍ എസ്.പി. ബാലസുബ്രഹ്മണ്യത്തിന്. പ്രത്യേക ജൂറിപുരസ്കാരം ഗായിക എസ്. ജാനകിക്ക് നല്കും.
കേരളാസര്‍വകലാശാല വൈസ്ചാന്‍സലര്‍ ഡോ.ബി. ഇഖ്ബാല്‍ ചെയര്‍മാനായുള്ള സമിതിയാ ണ് ഗ്യാലപ്പോളിന്റെ കൂടി സഹായത്തോടെ അവാര്‍ഡ് ജേതാക്കളെ കണ്ടെത്തിയത്. എസ്.പി. ബാലസുബ്രഹ്മണ്യത്തിന് ഒരു ലക്ഷം രൂപയും ശില്പവും പ്രശസ്തിപത്രവും ജാനകിക്ക് അമ്പതിനായിരം രൂപയും ശില്പവും പ്രശസ്തിപത്രവും ലഭിക്കും.
ജനവരി 21ന് തിരുവനന്തപുരത്ത് നിശാഗന്ധി ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ യേശുദാസ് അവാര്‍ഡ് സമ്മാനിക്കും. നവാഗതഗായകര്‍ക്കുള്ള ഈ വര്‍ഷത്തെ അവാര്‍ഡ് കോഴിക്കോട് സ്വദേശി നിഷാദിനും കൊല്ലം പരവൂരിലെ സോണിയാ വിജയനുമാണ്. ഇരുവര്‍ക്കും 25,000 രൂപയും പ്രശസ്തിപത്രവും നല്കും.
സ്വരലയ കേരളാചാപ്റ്റര്‍ ചെയര്‍മാന്‍ ജി. രാജ്മോഹന്‍, ജി. വേണുഗോപാല്‍, ഭാവനാരാധാകൃഷ്ണന്‍, ലെനിന്‍ രാജേന്ദ്രന്‍, പ്രഭാവര്‍മ്മ എന്നിവരും ജഡ്ജിംഗ് കമ്മിറ്റിഅംഗങ്ങളായിരുന്നു.












Click it and Unblock the Notifications