Get Updates
Get notified of breaking news, exclusive insights, and must-see stories!

ഭാരതീയസംഗീതത്തിന് പ്രിയമേറുന്നു: സുബ്രഹ്മണ്യം

ബാംഗ്ലൂര്‍: ഇന്ത്യന്‍ ശാസ്ത്രീയസംഗീതത്തോട് വിദേശികള്‍ക്കിടയില്‍ പ്രിയമേറുകയാണെന്ന് വയലിന്‍ വിദ്വാന്‍ എല്‍. സുബ്രഹ്മണ്യം പറഞ്ഞു. അതേ സമയം ഇന്ത്യയിലെ ചെറുപ്പക്കാര്‍ പാശ്ചാത്യസംഗീതത്തിന് അടിപ്പെടുകയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

വാര്‍ത്താ ഏജന്‍സിയായ പിടിഐയ്ക്ക് ഡിസംബര്‍ 30 ഞായറാഴ്ച അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു സുബ്രഹ്മണ്യം. വിദേശികള്‍ നമ്മുടെ സംഗീതത്തെ അറിഞ്ഞാസ്വദിക്കുന്നവരാണ്. ചെറുപ്പത്തിലേ സംഗീതാന്തരീക്ഷത്തില്‍ കുട്ടികളെ വളര്‍ത്തിയാല്‍ അവര്‍ക്ക് സംഗീതം വളരെവേഗത്തില്‍ വഴങ്ങുമെന്നും അദ്ദേഹം പറഞ്ഞു.

വിവിധഭാഷകളിലും സംസ്കാരങ്ങളിലും ജീവിക്കുന്ന സംഗീതജ്ഞര്‍ പങ്കെടുക്കുന്ന സംഗീതോത്സവങ്ങള്‍ വിവിധ സംസ്കാരങ്ങള്‍ തമ്മിലുള്ള അന്തരം കുറയ്ക്കും. ആസ്വാദകരുടെ കാഴ്ചപ്പാട് കുറെക്കൂടി വിശാലമാക്കാനും ഇത് സഹായിക്കും. - അദ്ദേഹം പറഞ്ഞു.

ലക്ഷ്മീനാരായണ ആഗോളസംഗീതോത്സവം എന്ന പേരില്‍ എല്‍. സുബ്രഹ്മണ്യം അച്ഛന്റെ ഓര്‍മ്മയ്ക്കായി ഒരു സംഗീതോത്സവം നടത്തുന്നുണ്ട്. 1992മുതല്‍ ഈ സംഗീതോത്സവം മുടങ്ങാതെ നടത്തിവരികയാണ്.

ബാംഗ്ലൂരില്‍ സംഗീതത്തിനായി ഒരു അന്താരാഷ്ട്രസംഗീത സ്കൂള്‍ സ്ഥാപിക്കുകയെന്നത് തങ്ങളുടെ വലിയ സ്വപ്നമാണെന്ന് സുബ്രഹ്മണ്യത്തിന്റെ ഭാര്യയും ഗായികയുമായ കവിതാ കൃഷ്ണമൂര്‍ത്തി പറഞ്ഞു. ഇപ്പോള്‍ ഇരുവരും ഒരു ആധുനിക സ്വഭാവത്തോടുകൂടിയ ആല്‍ബത്തിന്റെ പണിപ്പുരയിലാണ്.

സുബ്രഹ്മണ്യത്തിന്റെ മൂന്നുമക്കളും സംഗീതവിദ്യാര്‍ത്ഥികളാണ്. മൂത്തമകള്‍ സീത പാശ്ചാത്യസംഗീതവും കര്‍ണ്ണാടകസംഗീതവും അഭ്യസിക്കുന്നു. മകന്‍ രാജു കീബോര്‍ഡ് പഠിക്കുന്നു. ഇളയമകള്‍ അംബിയ്ക്കും സംഗീതത്തോട് താല്പര്യമുണ്ടെന്ന് കവിതാകൃഷ്ണമൂര്‍ത്തി പറഞ്ഞു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+