ലളിതകലാ അക്കാദമി ഫെലോഷിപ്പ് പ്രഖ്യാപിച്ചു
തിരുവനന്തപുരം: ശില്‍പ്പി എം.വി.കൃഷ്ണനും ചിത്രകാരന്‍ ജ-യപാലപ്പണിക്കര്‍ക്കും കേരള ലളിത കലാ അക്കാദമിയുടെ ഫെലോഷിപ്പ് ലഭിച്ചു. 25,000 രൂപയും പ്രശസ്തിപത്രവും പൊന്നാടയും അടങ്ങുന്ന ഫെലോഷിപ്പ് ജനവരി ഏഴ് തിങ്കളാഴ്ച വൈലോപ്പിള്ളി സംസ്കൃതി ഭവനില്‍ നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി സമ്മാനിക്കും.
തിരുവനന്തപുരം സ്വദേശിയായ എം.വി.കൃഷ്ണന്‍ എറണാകുളത്താണ് താമസം. അന്താരാഷ്ട്ര തലത്തില്‍ അറിയപ്പെടുന്ന ആധുനിക ശില്‍പ്പിയായ കൃഷ്ണന്‍ ബനാറസ് ഹിന്ദു സര്‍വകലാശാലയില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്.
കൊല്ലം സ്വദേശിയായ ജ-യപാലപ്പണിക്കര്‍ കെ.സി.എസ്. പണിക്കരോടൊപ്പം ചോളമണ്ഡലത്തെ കലാകാരന്മാരുടെ ഗ്രാമത്ത-ില്‍ ഉള്‍പ്പെടെ പല പ്രശസ്ത കലാപ്രവര്‍ത്തനങ്ങളിലും സഹകരിച്ചിട്ടുണ്ട്.












Click it and Unblock the Notifications