Get Updates
Get notified of breaking news, exclusive insights, and must-see stories!

ഗീതാഹിരണ്യന്റെ ഓര്‍മ്മയ്ക്ക് അസംഘടിത

തൃശൂര്‍: ഈയിടെ അന്തരിച്ച കഥാകൃത്ത് ഗീതാഹിരണ്യന്റെ കഥാസമാഹാരമായഅസംഘടിത പ്രകാശനം ചെയ്തു. ജനവരി 10 വ്യാഴാഴ്ച തൃശൂരില്‍ നടന്ന ചടങ്ങില്‍ ഗീതയുടെ സുഹൃത്തുക്കളെക്കൊണ്ട് നിറഞ്ഞ സദസ്സിനെ സാക്ഷിനിര്‍ത്തി ഒഎന്‍വി കുറുപ്പ് പ്രകാശനം നിര്‍വഹിച്ചു.

ജീവിതത്തിന്റെ കടലാണ് കവിതയുടെ മഷിയെന്ന സത്യം ഉള്‍ക്കൊണ്ട സാധാരണ മനുഷ്യന്റെ ഭാഷയിലാണ് ഗീത എഴുതിയതെന്ന് ഒഎന്‍വി പറഞ്ഞു. ആത്മാവില്‍ നിറഞ്ഞത് പറയാതെ വയ്യ എന്ന് തോന്നിയപ്പോഴാണ് അവര്‍ എഴുതിയതെന്നും അദ്ദേഹം പറഞ്ഞു.

കഥാകൃത്ത് യു.അഷ്ടമൂര്‍ത്തി പുസ്തകത്തിന്റെ പ്രതി ഏറ്റുവാങ്ങി. കവി ആറ്റൂര്‍ രവിവര്‍മ്മ ഗീതാഹിരണ്യന്‍ സ്മാരക പ്രഭാഷണം നടത്തി. കവിതയില്‍ മുങ്ങിയും കഥയില്‍ പൊങ്ങിയും ഹൃദയത്തിന്റെ അറകളില്‍ ഗീത സാഹിത്യത്തെ കൊണ്ടുനടന്നുവെന്ന് ആറ്റൂര്‍ രവിവര്‍മ്മ പറഞ്ഞു.

ഡോ.പി.വി. കൃഷ്ണന്‍നായര്‍, എം.പി. സുരേന്ദ്രന്‍, ഡോ.രാജലക്ഷ്മി, ഐ.ഷണ്മുഖദാസ്, ജോണി,വി.ജി. തമ്പി എന്നിവര്‍ ഗീതയെ അനുസ്മരിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+