ജിം റീവ്സിന് ഒരു സന്ധ്യ
പ്രശസ്തിയുടെയും ജനപ്രിയതയുടെയും കാര്യത്തില്‍ ബീറ്റില്‍സിനെപ്പോലും വെല്ലുവിളിച്ച പോപ്- കണ്‍ട്രി മ്യൂസിക്ക് രംഗത്തെ ഇതിഹാസമായിരുന്നു ജിംറീവ്സ്. 1950കളിലും 60കളിലും ലോകമാകെ ഹരമായിരുന്ന ജിംറീവ്സിന് കോഴിക്കോടുമായുള്ള ബന്ധമെന്താണ്?
1964ല്‍ വിമാനാപകടത്തില്‍ മരിച്ചെങ്കിലും ജിംറീവ്സിന്റെ വെല്‍വെറ്റുപോലുള്ള ശബ്ദം കാലത്തെകീഴടക്കി ഇന്നും ലോകം ചുറ്റുകയാണ്. കേരളത്തില്‍ കോഴിക്കോടുളള ജിംറീവ്സിന്റെ ആരാധകര്‍ ഇതിനുദാഹരണമാണ്. ജിംറീവ്സിന്റെ ഓര്‍മ്മയ്ക്കായി ഒരു സന്ധ്യയൊരുക്കാന്‍ അവരെ പ്രേരിപ്പിച്ചതും ഈ ആരാധനയല്ലാതെ മറ്റെന്താണ്? ഈ സംരംഭത്തിന് കോഴിക്കോടുള്ള ജിം റീവ്സ് ലവേഴ്സ് ക്ലബിനോട് നമുക്ക് നന്ദി പറയാം.
പിയാനിസ്റും പാശ്ചാത്യക്ലാസ്സിക്കല്‍ സംഗീതജ്ഞനുമായ പ്രൊഫ. ലാന്‍സ്ലറ്റ് തോമസ് ആണ് പരിപാടി ഉദ്ഘാടനം ചെയ്തത്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് നമ്മുടെ ജീവിതത്തിലേക്ക് കടന്നുവന്ന ജിംറീവ്സ് ഇപ്പോഴും സജീവമായ ഓര്‍മ്മയാണെന്ന് അദ്ദേഹം പറഞ്ഞു.
ക്ലാരന്‍സ് ഐസക്കിന്റെ നേതൃത്വത്തിലുള്ള സംഘം 20 ജിം റീവ്സ് ഗാനങ്ങള്‍ അവതരിപ്പിച്ചു. ടേക്ക് മൈ ഹാന്‍ഡ് എന്ന ഗാനത്തോടെയായിരുന്നു സംഗീതപരിപാടിയുടെ തുടക്കം. വെല്‍കം ടു മൈ വേള്‍ഡ്, ഫോര്‍ വാള്‍സ്, അന്ന മരിയ, റോസസ് ആര്‍ റെഡ് എന്നീ ഗാനങ്ങളും അവതരിപ്പിച്ചു.












Click it and Unblock the Notifications