യേശുദാസിന് 62ാം പിറന്നാള്‍
63ാംവയസ്സിലേക്ക് പ്രവേശിക്കുമ്പോഴും മലയാളിയുടെ സംഗീതസാഫല്യമായ യേശുദാസിന്റെ ശബ്ദത്തിന് നിത്യയൗവനം. കൊല്ലൂരിലെ മൂകാംബികക്ഷേത്രച്ചുമരുകളും മാറാത്ത ആ ശബ്ദസൗഭഗം കേട്ട് അത്ഭുതംകൂറിയിരിക്കണം.
ജനവരി 10വ്യാഴാഴ്ച മാമവസതാജനനീ എന്നു തുടങ്ങുന്ന കീര്‍ത്തനം പിറന്നാളിനോടനുബന്ധിച്ച് കൊല്ലൂരില്‍ യേശുദാസ് ആലപിച്ചപ്പോള്‍ മാറാത്തതായി ഒന്നുമാത്രമേ ഉണ്ടായിരുന്നുള്ളൂ.- വയസ്സറിയാത്ത ആ ശബ്ദം.
മകന്‍ വിജയ് യേശുദാസും കാഞ്ഞങ്ങാട് രാമചന്ദ്രനും കൂടെപ്പാടി. പിറന്നാളാഘോഷത്തോടനുബന്ധിച്ച് യേശുദാസും മകന്‍ വിജയും നേരത്തെ കൊല്ലൂരിലെത്തി. യേശുദാസിന് പിറന്നാള്‍ ആശംസനേരാനും യേശുദാസിനെ ഒരു നോക്കുകാണാനും നൂറുകണക്കിനാളുകള്‍ ക്ഷേത്രത്തില്‍ എത്തി.












Click it and Unblock the Notifications