സംഗീത നാടക അക്കാദമി ഫെലോഷിപ്പ് പ്രഖ്യാപിച്ചു
തൃശൂര്‍: കേരള സംഗീത നാടക അക്കാദമിയുടെ കഴിഞ്ഞ വര്‍ഷത്തെ ഫെലോഷിപ്പുകളും അവാര്‍ഡുകളും പ്രഖ്യാപിച്ചു.
വയലിനിസ്റ് ശശികുമാര്‍, സംഗീതജ്ഞന്‍ നെല്ലായി കൃഷ്ണമൂര്‍ത്തി, മൃദംഗ വിദ്വാന്‍ മാവേലിക്കര ശങ്കരന്‍കുട്ടിനായര്‍ എന്നിവര്‍ക്കാണ് ഫെലോഷിപ്പ്. 21 പേര്‍ക്കാണ് അവാര്‍ഡ്. മാണി മാധവ പുരസ്കാരം കലാമണ്ഡലം ഗിരിജയ്ക്കും അമൃതവര്‍ഷിണി പുരസ്കാരം ജെറി അമല്‍ദേവിനും ലഭിച്ചു.
ജനവരി 11 വെള്ളിയാഴ്ച സംഗീത നാടക അക്കാദമി ചെയര്‍മാന്‍ കാവാലം നാരായണപ്പണിക്കരാണ് വാരത്താ സമ്മേളനത്തില്‍ അവാര്‍ഡ് പ്രഖ്യാപനം നടത്തിയത്.
10,000 രൂപയാണ് ഫെലോഷിപ്പ് തുക. അവാര്‍ഡ് തുക 5000 രൂപയാണ്.












Click it and Unblock the Notifications