നമ്മുടെ സംസ്കാരം തന്നെ മഹത്തരം: കാംഗ്
കൊച്ചി: മഹത്തായ നമ്മുടെ സംസ്കാരം മറന്ന് യുവ തലമുറ പടിഞ്ഞാറന്‍ സംസ്കാരത്തിന് പിന്നാലേ പായുന്നെന്ന് കേരളാ ഗവര്‍ണര്‍ സുഖ്ദേവ് സിംങ്ങ് കാംഗ്. കൂടിയാട്ട കലാകാരന്‍ അമ്മന്നൂര്‍ മാധവ ചാക്യാര്‍ക്ക് എറണാകുളം പ്രസ് ക്ലബിന്റെ പി എസ് ജോണ്‍ അവാര്‍ഡ് നല്‍കുകയായിരുന്നു അദ്ദേഹം.
യുവതലമുറയ്ക് നമ്മുടെ സംസ്കാരത്തെക്കുറിച്ച് മനസ്സിലാക്കാനുള്ള അവസരം ഒരുക്കേണ്ടത് സര്‍ക്കാരും അദ്ധ്യാപകരും മാദ്ധ്യമ പ്രവര്‍ത്തകരുമാണ്. പുതു തലമുറയില്‍ ദേശ സ്നേഹം വളരുന്നതിനും ഇത് ആവശ്യമാണ്. മറ്റുള്ളവരുടെ സംസ്കാരത്തിനോട് വിദ്വേഷം പുലര്‍ത്താതെ നമ്മുടെ സംസ്കാരം ശീലിക്കുന്നതാണ് ദേശസ്നേഹം. കാംഗ് പറഞ്ഞു.












Click it and Unblock the Notifications