ഉഷയ്ക്കും അമ്മന്നൂരിനും ചൊവാഴ്ച ഡിലിറ്റ് - നല്കും
കണ്ണൂര്‍: ചിത്രകാരന്‍ എം.എഫ്.ഹുസൈനും കൂടിയാട്ടം കലാകാരന്‍ അമ്മന്നൂര്‍ മാധവചാക്യാര്‍ക്കും കായികതാരം പി.ടി. ഉഷയ്ക്കും കണ്ണൂര്‍ സര്‍വകലാശാല ജനവരി 15 ചൊവാഴ്ച ഡി-ലിറ്റ് ബിരുദം നല്കും. ഇതിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി.
ചൊവാഴ്ച രാവിലെ മാങ്ങാട്ടുപറമ്പില്‍ തയ്യാറാക്കിയ പ്രത്യേക ഓഡിറ്റോറിയത്തില്‍ ചാന്‍സലര്‍ കൂടിയായ ഗവര്‍ണ്ണര്‍ ജസ്റിസ് സുഖ്ദേവ്സിംഗ്കാംഗ് ബിരുദദാനം നിര്‍വഹിക്കും. പ്രൊചാന്‍സലര്‍ മന്ത്രി നാലകത്ത് സൂപ്പിയും ചടങ്ങില്‍ സംബന്ധിക്കും. രാവിലെ 10.45ന് ചടങ്ങ് ആരംഭിക്കുമെന്ന് സര്‍വകലാശാല രജിസ്ട്രാര്‍ പ്രോഫ. കെ.എച്ച്. സുബ്രഹ്മണ്യന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
കേരളത്തിലെ എല്ലാ സര്‍വകലാശാല മേധാവികളും അയല്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള സര്‍വകലാശാല അധ്യക്ഷന്മാരും ചടങ്ങില്‍ പങ്കെടുക്കും.












Click it and Unblock the Notifications