ഓടക്കുഴല്‍ അവാര്‍ഡ് അയ്യപ്പപ്പണിക്കര്‍ക്ക്
കൊച്ചി: ഗുരുവായൂരപ്പന്‍ ട്രസ്റിന്റെ ഓടക്കുഴല്‍ അവാര്‍ഡ് കവി അയ്യപ്പപ്പണിക്കര്‍ക്ക്. അദ്ദേഹത്തിന്റെ അയ്യപ്പണപ്പണിക്കരുടെ കവിതകള്‍ 1990-1999 എന്ന കവിതാ സമാഹാരമാണ് അവാര്‍ഡിന് അര്‍ഹമായത്.
ഗുരുവായൂരപ്പന്‍ ട്രസ്റ് ചെയര്‍മാന്‍ എസ്. ഗുപ്തന്‍നായരാണ് അവാര്‍ഡ് പ്രഖ്യാപനം നടത്തിയത്. 10,000 രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് അവാര്‍ഡ്.
ഡോ. എം. ഗംഗാധരന്‍, ഡോ. ആര്‍. വിശ്വനാഥന്‍, ഡോ. പി. പി. രവീന്ദ്രന്‍ എന്നിവരടങ്ങുന്ന സമിതിയാണ് അവാര്‍ഡ് നിര്‍ണയിച്ചത്. രചനാ രീതിയുലെ വൈവിധ്യവും ബഹുമുഖത്വവും അറുപതുകള്‍ക്ക് ശേഷവും അയ്യപ്പപ്പണിക്കരെ നവീനതയുടെ വക്താവാക്കിയെന്ന് അവാര്‍ഡ് സമിതി വിലയിരുത്തി.
ജി. ശങ്കരക്കുറുപ്പിന്റെ 24-ാം ചരമവാര്‍ഷിക ദിനമായ ഫിബ്രവരി രണ്ടിന് കൊച്ചിയില്‍ നടക്കുന്ന ചടങ്ങില്‍ അവാര്‍ഡ് നല്‍കും.












Click it and Unblock the Notifications